X
    Categories: CultureMoreNewsViews

വെള്ളിയാഴ്ച ശക്തമായ കാറ്റിനും മഴക്കും സാധ്യത: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി വെള്ളിയാഴ്ച ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേസമയം മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടില്‍ അധികൃതര്‍ മാറ്റം വരുത്തി. ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒക്ടോബര്‍ എഴ് മുതലാണ് റെഡ് അലര്‍ട്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: