X

സ്വപ്‌നയുമായി ബന്ധം; മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രന്‍

 

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും സ്വപ്‌നയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വപ്‌നയുമായി നിരവധി തവണ മുഖ്യമന്ത്രിയുടെ മകള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് നടത്തുന്ന നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലീലിന് ഇഡി ക്ലീന്‍ ചിറ്റ് നല്‍കിയെന്നത് കള്ളവാര്‍ത്തയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ യുഎഇയെ വലിച്ചിഴക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നയതന്ത്രബാഗില്‍ സ്വര്‍ണം കടത്താന്‍ യുഎഇ കൂട്ടുനിന്നെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. കള്ളക്കടത്തിനെ മതപരമായ പ്രശ്‌നമാക്കി മാറ്റാനാണ് ജലീലിന്റെയും സിപിഎമ്മിന്റെയും ശ്രമം. ഖുറാന്‍ കൊണ്ടുവരുന്നതിന് ആരും എതിരല്ല, പക്ഷേ ഇതിന്റെ മറവില്‍ കള്ളക്കടത്തിനാണ് നീക്കം നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

എല്ലാറ്റിനേയും ന്യീയികരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീനില്‍ ആയിരുന്നില്ലെന്ന പിണറായിയുടെ വാദം തെറ്റാണ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തുക ജയരാജന്റെ മകന്‍ കൈപ്പറ്റി എന്ന് ആരോപണം ശക്തമായിരിക്കെയാണ് മന്ത്രിയുടെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കിലേക്ക് എത്തി ലോക്കര്‍ തുറന്നത്. കൊവിഡ് പൊസിറ്റീവായ മന്ത്രിയെ പരിചരിക്കുന്നത് താനാണെന്ന് പറയുമ്പോള്‍ തന്നെയാണ് ക്വാറന്റീനില്‍ കഴിയേണ്ട മന്ത്രിഭാര്യ തിടുക്കപ്പെട്ട് ബാങ്കിലേക്ക് എത്തിയതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

web desk 1: