X

മനുഷ്യനെ മയക്കുന്ന മരുന്ന് മതമോ കമ്യൂണിസമോ- പ്രൊഫ. പി.കെ.കെ തങ്ങള്‍

പ്രൊഫ. പി.കെ.കെ തങ്ങള്‍

മനുഷ്യന്‍ സ്വഭാവപരമായി അല്‍പമെങ്കിലും വിനയാന്വിതനും ധര്‍മ്മ ചിന്തകള്‍ക്ക് വഴിപെട്ട് ജീവിക്കുന്നവനുമാവാനുള്ള പ്രധാന കാരണം അവന്റെ ഉത്പത്തിയുടെയും നിലനില്‍പിന്റെയും പരമമായ കേന്ദ്രത്തെക്കുറിച്ച്, പദാര്‍ത്ഥപരമായി എന്നത് പോകട്ടെ, ഇന്ദ്രിയപരമായി പോലും അവനില്‍ നിലനില്‍ക്കുന്ന അജ്ഞതയാണ്. ഏതെങ്കിലും വിധേന ഒരു നേരിയ പിടിവള്ളിയെങ്കിലും ഈ വിഷയത്തില്‍ കിട്ടിയിരുന്നെങ്കില്‍ അതിലിടപെട്ട് തന്റെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ മനുഷ്യന്‍ മുതിര്‍ന്നേനെ. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവും നിയന്താവും ഉണ്ടായിരിക്കണമെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. മനുഷ്യമനസില്‍ സ്വാഭാവികമായി ഉയരുന്ന സത്യമാണത്. ഭൗതിക ജീവിതത്തില്‍ ഓരോരുത്തര്‍ ക്കും തന്റെ മീതെയുള്ള ശക്തിയുടെ ഇടപെടലിന് വഴങ്ങേണ്ടതില്ലേ? തീര്‍ച്ചയാ യും അങ്ങിനെയൊരവസ്ഥയുണ്ട്. ഈ യാഥാര്‍ത്ഥ്യം വ്യക്തിപരമല്ല. പ്രപഞ്ചത്തിന്റെ ഒന്നാകെയുള്ള നിലനില്‍പിനും വികാസത്തിനും ഈയൊരു വിധേയത്വത്തിന്റെ അനിവാര്യതയുണ്ട്. അത് മനു ഷ്യന്റെ ഇടപെടലുകള്‍ക്കതീതമാണ്. ഈ ആശയമാണ് മതം മുന്നോട്ട്‌വെക്കുന്നത്. അദൃശ്യമായ ശക്തിയിലുള്ള വിശ്വാസമാണ് മതം എന്ന നിലയില്‍ ഒന്നാമത്തെ വിശ്വാസമായ ‘ദൈവത്തിലുള്ള വിശ്വാ സം’ എന്ന് വിളിക്കപ്പെടുന്നത്. ഒരു അദൃ ശ്യ ബിന്ദുവില്‍ നിന്നുള്ള നിയന്ത്രണത്തിലാണ് മനുഷ്യനുള്‍പ്പെടെ പ്രപഞ്ചത്തിലെ സര്‍വ സൃഷ്ടി ചരാചരങ്ങളും- വഴിപ്പെടാന്‍ അല്‍പം വിമുഖത മനുഷ്യന് മാത്രമാണ്. മറ്റെല്ലാ ചരാചരങ്ങളും ഉത്പത്തി ബിന്ദുവില്‍ നിന്നുള്ള നിയമ നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍വഥാ വഴങ്ങാന്‍ സന്നദ്ധരാണ്. മനുഷ്യനില്‍ ‘ഞാനെന്ന ഭാവ’ത്തിന്റെ അംശം അല്‍പം കൂടുതലാണെന്ന വസ് തുത സ്രഷ്ടാവ്തന്നെ പ്രവാചകന്മാര്‍ മു ഖേന മനുഷ്യകുലത്തെ തെര്യപ്പെടുത്തിയിട്ടുള്ളതാണ്. അക്കാരണത്തലാണ് ‘താ നെ’ന്ന സ്വത്വത്തിന്റെ ഉത്പത്തി ബിന്ദുവിനെ അവന്‍ നിഷേധിക്കുന്നത്. പ്രാന്റെ ഉത്പത്തി ദൈവമെന്ന ബിന്ദുവില്‍ നി ന്നാണെന്ന വസ്തുത ദഹിക്കാത്തവര്‍, അ ത്രക്ക് കരുത്തരാണെങ്കില്‍, എന്ത്‌കൊ ണ്ടാണ് തങ്ങളുടെ ആകസ്മിക അന്ത്യത്തിന് പരിഹാരം കണ്ടെത്താന്‍ അവര്‍ ക്കു കഴിയാത്തത്? പാര്‍ട്ടിക്ക് താല്‍പര്യമുള്ള വ്യക്തികളുടെ, നേതാക്കളുടെ, ആയുസ് നീട്ടിക്കൊടുക്കാന്‍ എന്ത് കൊ ണ്ടാണ് പോളിറ്റ് ബ്യൂറോ ഇന്നുവരെ മുതിരാത്തത്? ആരും മുട്ടുകുത്തുന്ന കണക്കുകളാണ് ഉത്പത്തിയുടെയും തിരോധാനത്തിന്റെയുമെന്ന് തിരിച്ചറിയുക.

പ്രാണന്റെ വിഷയത്തിലെന്നപോലെ ഭൗതിക വിഷയങ്ങളിലും മനുഷ്യന് പരിമിതികളുണ്ട്. ഒന്നാമതായി ഭൂമിയുടെ കാര്യം തന്നെ നോക്കാം. ‘ഭൂമി അതിന്റെ ഉടമസ്ഥ (ദൈവം) ന്റേതാണ്: അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് അവന്‍ അത് അനന്തിരമായികൊടുക്കുക’യെന്നത് തത്സംബന്ധമായ അടിസ്ഥാന പാഠമാണ്. ഭൗതി ക വിഭവങ്ങളൊന്നും തന്നെ ഏതെങ്കിലും വ്യക്തിയുടെയോ, കക്ഷിയുടെയോ, നേ താവിന്റേയോ, പ്രവാചകന്റെയോ, ഇടയാളന്റെയോ, കാര്യദര്‍ശിയുടെയോ ഇഷ്ടത്തിനും അളവിനും, തൂക്കത്തിനും വിഭജിക്കപ്പെടേണ്ടതല്ല. മറിച്ച് അവയുടെയെല്ലാം യഥാര്‍ത്ഥ ഉടമയുടെ ഇംഗിത പ്രകാരം മാത്രം കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. അക്കാരണത്താലാണ് സ്വത്തുള്ളവര്‍ പ ണമാണെങ്കില്‍ രണ്ടര ശതമാനവും കാര്‍ ഷിക വിളകളാണെങ്കില്‍ പത്ത് ശതമാനവും, അതില്‍ തന്നെ നനച്ചുണ്ടാക്കുന്ന കൃ ഷിയാണെങ്കില്‍ അഞ്ച് ശതമാനവും, സ്വര്‍ ണമോ വെള്ളിയോ മറ്റോ ആണെങ്കില്‍ നി ശ്ചിത അവകാശം കഴിച്ച് ബാക്കിയെത്രയുണ്ടെങ്കിലും പണം കണക്കാക്കി നിര്‍ബദ്ധ ദാനം നല്‍കിയേ പറ്റൂ എന്ന് സ്രഷ്ടാവ് വി ധിച്ചിരിക്കുന്നത്. ഇത്രയും സുതാര്യമായ നിലയില്‍ ഭൗതിക ജീവിത വിഷയങ്ങള്‍ നിര്‍വഹിച്ച മറ്റ് ഏതൊരു ആശയത്തെയാണ് കാറല്‍ മാക്‌സോ, ലെനിനോ, സ്റ്റാ ലിനോ ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചു മാതൃക കാണിച്ചിട്ടുള്ളത്? മതം മനുഷ്യനെ മയക്കുന്ന മരുന്നാണെന്ന് ഉദ് ഘോഷിച്ച കാറല്‍ മാക്‌സ് ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് തലച്ചോറുകള്‍ ഭാവനയില്‍ കണ്ട് കൊട്ടിഘോഷിച്ച പ്രത്യയശാസ്ത്രം അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ കഴിഞ്ഞ ഏതൊരു സമൂഹമാണ് ഇന്ന് ലോകത്ത് അവശേഷിക്കുന്നത്. വിശപ്പിനെയും പട്ടിണിയെയും കുറിച്ച് പ്രസംഗിച്ച ദാസ് കേപിറ്റല്‍ പോലുള്ള ഗ്രന്ഥങ്ങള്‍ രചിച്ചു എന്നല്ലാതെ പട്ടിണിപ്പാവങ്ങളുടെ വിശപ്പടക്കിയ മഹാന്മാരാണോ ഇതൊ ക്കെ പ്രചരിപ്പിച്ചത്. അഗതിയെ സഹായിച്ചില്ലെങ്കില്‍, അയല്‍ക്കാരന്റെ പട്ടിണിയും ആതുരതയും അകറ്റിയില്ലെങ്കില്‍ നിങ്ങള്‍ വിശ്വാസിയല്ല എന്ന് പ്രായോഗിക തലത്തില്‍ കാണിച്ചുതന്ന പ്രവാചകനല്ലേ ലോകത്തിന്റെ മാതൃകാപുരുഷന്‍! കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കിയ കാറല്‍ മാക്‌സോ, ഫ്രഡറിക് എംഗല്‍സോ ഇത്തരം മാതൃക ലോകത്തിന്റെ മുന്നില്‍ കാണിച്ചുകൊടുത്തിട്ടുണ്ടോ? മാക്‌സ് ജനിക്കുന്നതിനും പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ ഇതെല്ലാം നടപ്പില്‍ വരുത്തിക്കഴിഞ്ഞിരുന്നു. മാക്‌സ് അറുപത്തിയഞ്ച് വര്‍ഷം ജീവിച്ചെങ്കില്‍ അതിലും ചുരുങ്ങിയ അറുപത്തിമൂന്ന് വര്‍ഷമേ പ്രവാചകന്‍ ജീവിച്ചിട്ടുള്ളൂ. പരിശുദ്ധ ഖുര്‍ആന്‍ മാത്രമല്ല, എക്കാലവും ലോക മനുഷ്യസമൂഹത്തിന് പിന്‍പറ്റാവുന്ന ഗുണപാഠങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ചു കാണിച്ചുതന്ന, ജീവിതം അതിനുവേണ്ടി മാത്രം അര്‍പ്പിച്ച മാതൃകാപുരുഷനാണ് പ്രവാചകന്‍. പഴയ കമ്യൂണിസ്റ്റ് കേന്ദ്രങ്ങളായ റഷ്യ, ചൈന മുതല്‍ വമ്പന്‍ രാഷ്ട്രങ്ങളെല്ലാം അരിച്ചു പെറുക്കിയാല്‍ ഇന്ന് യഥാര്‍ത്ഥ കമ്യൂണിസ്റ്റിനെ കാണാന്‍ കിട്ടുമോ? ഫ്യൂഡലിസം, കമ്യൂണിസം, സോഷ്യലിസം, കേപ്പിറ്റലിസം എന്നീ ആശയങ്ങളെല്ലാം ജനിച്ചതും വളര്‍ന്നതും നശിച്ചതും ജീവിച്ചിരിക്കുന്ന സമൂഹത്തിന് മുന്നില്‍ ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് കടന്നെത്താന്‍ കഴിയാത്ത ദുരവസ്ഥ പരമയാഥാര്‍ത്ഥ്യമല്ലേ? അപ്പോള്‍ പിന്നെ ഞങ്ങളാണ് ഭൂമിയുടെ അവകാശികള്‍, ഞങ്ങള്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി ഭൂമിക്ക് കൈവശക്കാരെ തീരുമാനിക്കണം. എ ന്നൊന്നും ആരും മോഹിച്ചിട്ടോ ആ മോഹവലയത്തില്‍ ജനസഞ്ചയത്തെ കൊതിപ്പിച്ച് നിര്‍ത്തിയിട്ടോ ഫലമില്ല, അതൊന്നും നടക്കാന്‍ പോകുന്ന കാര്യങ്ങളല്ല. ഒരുപക്ഷേ അല്‍പം വെളിപാടുള്ളതു കൊണ്ടായിരിക്കാം നൂറു വര്‍ഷത്തിനപ്പുറത്തേക്കുള്ള ആയുര്‍ദൈര്‍ഘ്യം കമ്യൂണിസത്തിന് കാറല്‍ മാര്‍ക്‌സ് കണക്കാക്കാതിരുന്നത്.

 

web desk 3: