X

ബീഹാറിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ മറക്കേണ്ട: ബി.ജെ.പിയെ തോല്‍വി ഓര്‍മിപ്പിച്ച് തേജസ്വി യാദവ്

 

പാറ്റ്ന: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സാധ്യത കല്‍പിച്ചുള്ള എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കെ പ്രവചനങ്ങളെ തള്ളി ലാലുവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വിയാദവ് രംഗത്ത്. 2015 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ ഫലം ബി.ജെ.പിക്കായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത് എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നുവെന്നും തേജസ്വിയാദവ് പറഞ്ഞു.

2015ലെ ടൈംസ് നൗ, ദൈനിക് ജാഗരണ്‍, ഇന്ത്യാ ടുഡേ, ന്യൂസ് എക്സ്, ടുഡേയ്സ് ചാണക്യ അടക്കമുള്ള എക്സിറ്റ്പോള്‍ ഫലങ്ങള്‍ ട്വീറ്റ് ചെയ്താണ് തേജസ്വിയാദവ് ബി.ജെ.പിയെ ഓര്‍മ്മപ്പെടുത്തുന്നത്. ബീഹാറില്‍ തെരഞ്ഞെടുപ്പില്‍ വിശാലമതേതര സഖ്യത്തോട് ബി.ജെ.പി പരാജയപ്പെടുകയായിരുന്നു.

 

ഗുജറാത്തില്‍ ഇന്നലെ വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ പുറത്തുവന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബി.ജെ.പി അനൂകുല സാഹചര്യമാണ് ഇരു സംസ്ഥാനങ്ങളിലും പ്രവചിക്കുന്നത്. പ്രതേകിച്ച് 22 വര്‍ഷമായി ഭരിക്കുന്ന ഗുജറാത്തില്‍ വോട്ടുശതമാനം കുറയുമെങ്കിലും ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലിലും ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം മറിച്ചും വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവ് പ്രവചിച്ചിരുന്നു.

 

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച അറിയാം. ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി 182 സീറ്റുകളിലും ഹിമാചലില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പിന്റെ ഫലം

എക്സിറ്റ്പോള്‍ ഫലങ്ങള്‍

ഗുജറാത്ത് ഇന്ത്യ ടുഡേ: ബിജെപി-113, കോണ്‍ഗ്രസ് 68-82 സഹാറ സമയ്: ബിജെപി-110-120, കോണ്‍ഗ്രസ് 65-75 ന്യൂസ് 18: ബിജെപി 108, കോണ്‍ഗ്രസ് 74
റിപ്പബ്ലിക് ടിവി: ബിജെപി 115, കോണ്‍ഗ്രസ് 65 എബിപി ന്യൂസ്: ബിജെപി 117, കോണ്‍ഗ്രസ് 64 സീ ന്യൂസ്: 99-113, കോണ്‍ഗ്രസ് 68-82

chandrika: