X

വോട്ടിങ് യന്ത്രം പണിമുടക്കി;  സംസ്ഥാനത്ത് രണ്ട് ബൂത്തുകളില്‍ റീ പോളിങ്

മലപ്പുറം: വോട്ടിങ് യന്ത്രം തകരാറിലായ രണ്ട് വാര്‍ഡുകളില്‍ റീ പോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാര്‍ഡിലെ മാര്‍ബസേലിയസ് കോളേജ് ഓഫ് എജ്യുക്കേഷന്‍ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പര്‍ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാന്‍ കേന്ദ്രം വാര്‍ഡിലെ ജി.എച്ച്. സ്‌കൂള്‍ തൃക്കുളം ഒന്നാം നമ്പര്‍ ബൂത്തിലുമാണ് റീപോളിങ്.

ഈ പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തകരാറിലായതിനാലാണ് റീപോളിങ് നടത്തുന്നത് എന്ന് കമ്മിഷന്‍ അറിയിച്ചു.

ഡിസംബര്‍ 18ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് റീപോളിംഗ് നടത്തുക. വോട്ടെണ്ണല്‍ അന്ന് വൈകുന്നേരം എട്ടിന് അതാത് മുനിസിപ്പാലിറ്റി ഓഫീസുകളിലും നടക്കും.

 

 

Test User: