X

ഗുജറാത്തില്‍ ‘കുഴപ്പം പിടിച്ച’ 3550 വോട്ടിങ് യന്ത്രങ്ങള്‍; ഒരു പാര്‍ട്ടിക്കു മാത്രം വോട്ടു ചെയ്യുന്നവയും യഥേഷ്ടം

ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ
തെരെഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ട 3550 വി.വി പാറ്റ് യന്ത്രങ്ങള്‍ കുഴപ്പം പിടിച്ചതാണെന്ന് കണ്ടെത്തല്‍. സംസ്ഥാനത്തെ 182 മണ്ഡലങ്ങളിലും വി.വി പാറ്റ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക എന്ന പ്രഖ്യാപനം വന്നുടനെയാണ് ഈ കണ്ടെത്തല്‍. എന്നാല്‍ കുഴപ്പം പിടിച്ച യന്ത്രങ്ങളില്‍ അഞ്ചു ശതനമാനവും തെരെഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ടി വരും. അഞ്ചു ശതമാനം യന്ത്രങ്ങളും പ്രത്യേക സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ചില ജില്ലകളില്‍ ഉപയോഗിക്കുന്ന നാലിലൊന്ന യന്ത്രങ്ങളും പ്രശ്നങ്ങളുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നേരത്തെ മഹാരാഷ്ട്ര തെരെഞ്ഞടുപ്പിലും കൃത്രിമത്വം നടത്തിയതായി കണ്ടെത്തിയിരുന്നു. വോട്ടു ചെയ്യാതെ തന്നെ ബി.ജെ.പി ക്കു വേണ്ടിയുള്ള എല്‍.ഇ.ഡി ലൈറ്റ് കത്തുന്നതായിരുന്നു അത്. ഇതിനെതിരെ പരാതി നല്‍കിയിട്ടും വിഷയം ഗൗരവമായി പരിഗണിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പല കോണുകളില്‍ നിന്നായി പരാതിയും വിമര്‍ശനവും ഉയര്‍ന്നപ്പോള്‍ അന്വോഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ആര്‍ക്ക് വോട്ടു ചെയ്താലും ബി.ജെ.പിക്ക് വോട്ടു കിട്ടുന്ന തരത്തില്‍ യന്ത്രം പ്രത്യേകം സജ്ജീകരിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മാസം മദ്ധ്യപ്രദേശിലെ ബിന്ദ് ജില്ലയിലും സമാനയമായ വീഴ്ച കണ്ടെത്തിയിരുന്നു. ഏപ്രില്‍ ഒമ്പതിന് ദോലാപൂരിലും ആര്‍ക്ക് വോട്ടു ചെയ്താലും ബി.ജെ.പി മാത്രം കിട്ടുന്ന തരത്തിലായിരുന്നു സജ്ജീകരിച്ചത്.

നേരത്തെ ഗുജറാത്തില്‍ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ടുണ്ടായിരുന്നു. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് വോട്ടറെ ബോധ്യപ്പെടുത്തുന്ന രശീതി (വിവിപാറ്റ്) ഘടിപ്പിച്ച യന്ത്രങ്ങളായുരുന്നു കണ്ടത്തിയത്.  ഇ.ടി.വി ന്യൂസ് ഗുജറാത്തിയാണ് സുരേന്ദ്രനഗറില്‍ നിന്ന് ഗുരുതരമായ കുഴപ്പമുള്ള യന്ത്രങ്ങള്‍ കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

chandrika: