X

റിപ്പബ്ലിക് ദിനം: ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മൃഗങ്ങളെ ഉപയോഗിച്ച് ചാവേറാക്രമണം നടത്തിയേക്കാമെന്നാണ് രഹസ്യാന്വേഷണവിഭാഗം വ്യക്തമാക്കുന്നത്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ആക്രമണസാധ്യതയുള്ളതായി പറയുന്നത്.

മനുഷ്യ ബോംബിനു പകരം സൈനിക ശ്രദ്ധ മറക്കുന്നതിന് വളര്‍ത്തു മൃഗങ്ങളെ ചാവേറാക്കാനാണ് സാധ്യതയെന്നാണ് വിവരം. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നായയെയോ പൂച്ചകളെയോ മുയലുകളെയോ ഇത്തരത്തില്‍ ചാവേറുകളായി തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. സിറിയയില്‍ ഐഎസ് ഇത്തരത്തില്‍ പക്ഷികളെയും മൃഗങ്ങളെയും ഉപയോഗിച്ച് ആക്രമണം നടത്തിയുണ്ടെന്നും ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.

chandrika: