X

പ്രൗഢം, പ്രാജ്വലം: റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

ന്യൂഡല്‍ഹി: രാജ്യം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. 21 ഗണ്‍ സല്യൂട്ട് സ്വീകരിച്ചു.

തുടര്‍ന്ന് പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളും വിവിധ അര്‍ധസൈനിക വിഭാഗവും എന്‍എസ്എസ്, എന്‍സിസി വിഭാഗങ്ങളും കര്‍ത്തവ്യപഥിലൂടെയുള്ള പരേഡില്‍ അണിനിരന്നു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.

സംസ്ഥാനങ്ങളുടേയും വിവിധ മന്ത്രാലയങ്ങളുടേയും നിശ്ചലദൃശ്യങ്ങളും പരേഡില്‍ ഭാഗമാകും. കേരളത്തിന്റെ ഫ്‌ലോട്ടാണ് ഇത്തവണ പരേഡില്‍ അണിനിരക്കുന്നത്.

webdesk13: