X

കോഴിക്കോട് വീണ്ടും കരുതല്‍ തടങ്കല്‍; യൂത്ത് ലീഗ് നേതാക്കളും അറസ്റ്റില്‍

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വീണ്ടും കരുതല്‍ തടങ്കല്‍ നടപടി. യൂത്ത് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ സി ശിഹാബ്, എന്‍എസ്എസ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഹര്‍ഷിദ് നൂറാംതോട്, ഫുഹാദ് കൈതപ്പൊയില്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

നേരത്തെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നിലവില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം ഭയന്നാണ് പോലീസ് നടപടി.

webdesk11: