X

ധൈര്യമുണ്ടെങ്കില്‍ ഈ പോസ്റ്റ് റീട്വീറ്റ് ചെയ്യൂ; സുഷമാ സ്വരാജിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതടക്കം നിര്‍ണായക വിഷയങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പരാജയമാണെന്ന് തുറന്നുകാട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി വീണ്ടും നടത്തിയ ട്വിറ്റര്‍ സര്‍വെയില്‍ സുഷമ പരാജയമാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞയാഴ്ച നടത്തിയ സര്‍വെ സുഷമക്ക് അനുകൂലമായിരുന്നു. ഇറാഖില്‍ സുഷമാ സ്വരാജിന്റെ ഏറ്റവും വലിയ പരാജയമായി നിങ്ങള്‍ കാണുന്നുണ്ടോ എന്നതായിരുന്നു കോണ്‍ഗ്രസ് അന്ന് ഉന്നയിച്ച ചോദ്യം. 76 ശതമാനം പേരും അല്ല എന്നായിരുന്നു ഉത്തരം നല്‍കിയത്. 26 ശതമാനം സുഷമക്കെതിരെ വിധിയെഴുതി.

ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സുഷമ ആഘോഷിച്ചത്. ഇതോടെ കോ ണ്‍ഗ്രസിന് ട്വീറ്റ് പിന്‍വലിക്കേണ്ടി വന്നു.

എന്നാല്‍ നേരത്തെ കിട്ടിയ അടിക്ക് പകരം വീട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. വീണ്ടുമൊരു അഭിപ്രായസര്‍വെ നടത്തിയാണ് പാര്‍ട്ടി തിരിച്ചടിച്ചത്.

സുഷമ സ്വരാജിന്റെ ഏറ്റവും വലിയ പരാജയമാണ് ട്വീറ്റിലൂടെ കോണ്‍ഗ്രസ് ഇത്തവണ തേടിയത്. രണ്ട് ഓപ്ഷനുകളും കൊടുത്തിരുന്നു. 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടത്, ദോക്ലാം വിഷയം പരിഹരിക്കാത്തത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ 59 ശതമാനം ആളുകളും ഇറാഖ് വിഷയമാണ് പരാജയമെന്ന് അഭിപ്രായപ്പെട്ടു. 43 ശതമാനം ദോക്‌ലാം വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കുക എന്ന തന്ത്രം വിജയകരമായി പയറ്റി കോണ്‍ഗ്രസ്.

chandrika: