X

നികുതിക്കൊള്ളക്കിടെ റവന്യൂ കുടിശികയുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സി.എ.ജി

നികുതിക്കൊള്ളക്കിടെ സര്‍ക്കാരിനെ റവന്യൂ കുടിശികയുടെ പേരില്‍ വിമര്‍ശിച്ച സി.എ.ജി . റവന്യൂകിടിശിക കുമിഞ്ഞുകൂടി കിടക്കുകയാണെന്നും ഇത് പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിന് അലംഭാവമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം മാത്രം 7100.32 കോടിയുടെ കുടിശികയാണ് റവന്യൂ ഇനത്തില്‍ ഖജനാവിലേക്ക് വരാനുളളത്. കോടതികളുടെ സ്‌റ്റേ ഒഴിവാക്കുന്നതിനും വകുപ്പുകള്‍ മുന്‍കൈയെടുക്കുന്നില്ല. എക്‌സൈസ് വകുപ്പില്‍നിന്നടക്കം കോടികളാണുള്ളത്.
21797.86 കോടി രൂപയാണ ്‌മൊത്തം കുടിശിക. ഇത് സംസ്ഥാനവരുമാനത്തിന്റെ 22.33 ശതമാനമാണ്. പാവപ്പെട്ടവരെയും സാധാരണക്കാരെയും കോടതികളിലും മറ്റും നിര്‍ത്തി ജപ്തിയുള്‍പ്പെടെ നടപടിവഴി റവന്യൂ വരുമാനം നേടിയെടുക്കുന്ന സര്‍ക്കാരിന് കോടികളുടെ കുടിശികയുടെ കാര്യത്തില്‍ അനക്കമില്ലാത്തത് ഞെട്ടലുളവാക്കുന്നു. സ്‌റ്റേ വഴി 6143 കോടി രൂപ കിട്ടാനുണ്ട്. കുടിശികയുടെ വിവരശേഖരണം നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ സി.എ.ജി നിര്‍ദേശിച്ചു.

Chandrika Web: