X

കടുവയെ പേടിച്ച രാജ്യം ഇപ്പോള്‍ പശുവിനെ ഭയക്കുന്നു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് യാദവ്

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ  ലാലു പ്രസാദ് യാദവ് രംഗത്ത്. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്നും പണ്ട് കടുവയെ പേടിച്ച ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് പശുവിനാണ് ഭയക്കുന്നതെന്നും ലാലൂ പ്രാസാദ് ആരോപിച്ചു. ബിഹാറിലെ ഒരു മുസ്‌ലിം അനാഥായലത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് ലാലൂ പ്രസാദ് യാദവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.

ബി.ജെ.പിയുടെ സര്‍ക്കാര്‍ ഇന്ത്യയിലെ അന്തരീക്ഷം പാടെ മാറ്റിയിരിക്കുന്നു. മഹാത്മാഗാന്ധി ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം തലതാഴ്ത്തി നില്‍ക്കേണ്ടിവരുമായിരുന്നു. പണ്ട് കടുവയെയാണ് ജനങ്ങള്‍ പേടിച്ചിരുന്നത് പശുവിനെയല്ല ലാലു പറഞ്ഞു. ബി.ജെ.പിക്കെരിരെ പ്രതികരിക്കുന്നതില്‍ തന്നെ അവര്‍ തൂക്കി കൊന്നാലും പിന്നോട്ടില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കൂമാര്‍ മഹാസഖ്യത്തില്‍ നിന്ന് പുറത്തുപൊയതോടെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ലാലു പറഞ്ഞു.

chandrika: