X
    Categories: gulfNews

മദീനയിലേക്കുള്ള പാത: സമദാനിയുടെ പ്രഭാഷണത്തിന് അബുദാബിയിൽ ആയിരങ്ങൾ

റസാഖ് ഒരുമനയൂർ

അബുദാബി: പ്രമുഖപ്രഭാഷകനും പാർലിമെന്റ് അംഗവുമായ അബ്ദുസ്സമദ് സമദാനിയുടെ
മദീനയിലേക്കുള്ള പാത പ്രഭാഷണം കേൾക്കാൻ അബുദാബിയിൽ ആയിരങ്ങൾ ഒഴുകിയെത്തി.

പ്രമുഖ വ്യവസായിയും ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം എ ഉത്ഘാടനം ചെയ്തു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ സംഘടിപ്പിച്ച പരിപാടി
പ്രസിഡന്റ് പി ബാവ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ടി കെ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.

അന്ത്യപ്രവാചക കീർത്തനങ്ങളും വർത്തമാനകാല പ്രാധാന്യങ്ങളും സംയോജിപ്പിച്ചു കൊണ്ട് നടത്തിയ “വിശ്വവിമോചകനാം വിശുദ്ധ പ്രവാചകൻ” പ്രഭാഷണം ആയിരങ്ങളെ ആത്മീയതയുടെ ലോകത്തിലൂടെ വഴിനടത്തി.

ഇത് മൂന്നാം തവണയാണ് “മദീനയിലേക്കുള്ള പാത” പ്രഭാഷണം അബുദാബിയിൽ നടക്കുന്നത്.
തന്റെ സ്വതസിദ്ധമായ ശൈലിയും ഉറുദു കവിതകളും വീണ്ടുമൊരിക്കൽകൂടി പെയ്തിറങ്ങിയപ്പോൾ പ്രവാസികളെ ആത്മീയതയുടെ ആരാമത്തിലേക്ക് വഴി നടത്തുകയായിരുന്നു.

ആധാർമികതയും അനീതിയും നിറഞ്ഞ ആധുനിക ലോകത്ത് അന്ത്യപ്രവാചകന്റെ ആപ്‌തവാക്യങ്ങളും ആജ്ഞകളുമാണ് മാനവരാശിക്ക് രക്ഷ നൽകുകയുള്ളൂവെന്നു സമദാനി പറഞ്ഞു.

അന്ത്യപ്രവാചനെ നിന്ദിക്കാൻ പലരും കിണഞ്ഞു ശ്രമിക്കുമ്പോഴും നബി തിരുമേനിയുടെ മഹത്വം വിവരിക്കുന്ന പുതിയ ഗ്രന്ഥങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ അവ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു.
അതിന്റെ ഗ്രന്ഥകർത്താക്കൾ പലരും പാശ്ചാത്യരാണെന്നതും അദ്ദേഹം പറഞ്ഞു.

webdesk13: