X

കന്നുകാലികളുമായി വഴിമുടക്കി പ്രതിഷേധം; യു.പിയില്‍ മന്ത്രിയുടെ വാഹനം തടഞ്ഞ തൊണ്ണൂറോളം പേര്‍ക്കെതിരെ കേസ്

ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധിച്ച 90 പേര്‍ക്കെതിരെ കേസ്. ബറേലിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മൃഗസംരക്ഷണ മന്ത്രി ധരംപാല്‍ സിംഗിനെതിരെ പ്രതിഷേധം അരങ്ങേറിയത്. തെരുവില്‍ അലയുന്ന കന്നുകാലികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഗുഡ്ഗാവില്‍ 9.14 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന അനിമല്‍ പോളിക്ലിനിക്കിന്റെ ഭൂമി പൂജയ്ക്കായി അഡീഷണല്‍ ചീഫ് സെക്രട്ടറിയ്‌ക്കൊപ്പം പോകുകയായിരുന്നു മന്ത്രി. വഴിമധ്യേ മന്ത്രിയുടെ നിയമസഭാ മണ്ഡലത്തില്‍ വെച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സിറൗലിയില്‍ വെച്ച് പിപ്പരിയ ഉപ്രാല ഗ്രാമത്തിലെ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.

കന്നുകാലികളെ ഉപയോഗിച്ച് മന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞായിരുന്നു പ്രതിഷേധം. ഒരു മണിക്കൂറോളം മന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി. തെരുവില്‍ അലയുന്ന കന്നുകാലികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രദേശത്ത് ഗ്രാമസഭയുടെ സ്ഥലം കണ്ടെത്തി ഉടന്‍ പശുസംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

webdesk13: