X

ഗോവ ബീച്ചില്‍ ജീവന്‍ കാക്കാന്‍ ഇനി റോബോട്ടുകളും

ഗോവയിലെ ബീച്ചുകളില്‍ ജീവന്‍ രക്ഷിക്കാനായി ഇനി റോബോട്ടുകളും സജ്ജം. നിര്‍മിത ബുദ്ധിയിലൂടെ രൂപകല്‍പന ചെയ്ത റോബോട്ടായ ഔറസും ടെറ്റണുമാണ് ഗോവയിലെ ബീച്ചുകളില്‍ ജീവന്‍ രക്ഷിക്കാനായി ഇറങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ലൈഫ് ഗാര്‍ഡ് സേവന ഏജന്‍സിയാണ് പുതിയ സംവിധാനത്തെ കുറിച്ച് അറിയിച്ചത്.

ഗോവയുടെ തീരപ്രദേശത്ത് ആഭ്യന്തരവിദേശ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ, ബീച്ചുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കൂടുന്നതിനെ തുടര്‍ന്നാണ് എ.ഐ അടിസ്ഥാനമാക്കിയുള്ള രക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ‘ദൃഷ്ടി മറൈനി’ല്‍ നിന്നുള്ള വക്താവ് അറിയിച്ചു.

‘സെല്‍ഫ് െ്രെഡവിങ് റോബോട്ടായ ഔറസിനെ രക്ഷാപ്രവര്‍ത്തകരെ സഹായിക്കുന്നതിനായാണ് വികസിപ്പിച്ചെടുത്തത്. ട്രൈറ്റണിനെ വിനോദസഞ്ചാരികള്‍ക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

webdesk13: