X

മോദി ഭരണത്തില്‍ വീണ്ടും ബാങ്ക് തട്ടിപ്പ്; 5000 കോടി വായ്പയുമായി രാജ്യം വിട്ടത് ഗുജറാത്ത് വ്യവസായി

ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ മറ്റൊരു പ്രതി കൂടി ഇന്ത്യവിട്ടതായി റിപ്പോര്‍ട്ട്. 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശാരയാണ് രാജ്യം വിട്ടത്.
നേരത്തെ ദുബായില്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ടായിരുന്ന സന്ദേശര നൈജീരിയിലേക്കു കടന്നതായാണ് വിവരം. ഗുജറാത്ത് ആസ്ഥാനമായ സ്റ്റെര്‍ലിങ് ബയോടെക് എന്ന മരുന്ന് കമ്പനിയുടെ ഉടമയാണ് നിതിന്‍. ഇയാള്‍ക്കെതിരെ ദുബായില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിയുടെ ര്ക്ഷപ്പെടല്‍. സന്ദേശരയും കുടുംബവും യുഎഇയില്‍ ഇല്ലെന്നും നൈജീരിയയിലേക്കു കടന്നുവെന്നും സി.ബി.ഐയേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സന്ദേശരയും കുടുംബവും യുഎഇയില്‍ ഇല്ലെന്നും നൈജീരിയയിലേക്കു കടന്നുവെന്നുമാണ് നിലവിലെ കണ്ടെത്തല്‍. സഹോദരന്‍ ചേതന്‍ സന്ദേശര, സഹോദരഭാര്യ ദിപ്തിബെന്‍ സന്ദേശര എന്നിവരും നൈജീരിയയില്‍ ഉള്ളതായാണു വിവരം. ഇവരെ വിട്ടുനല്‍കുന്നതിനായി ഇന്ത്യയും നൈജീരിയയും തമ്മില്‍ യാതൊരുവിധ ഉടമ്പടികളുമില്ല. അതിനാല്‍ ഇവരെ നാട്ടിലേക്കു കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണു വിലയിരുത്തല്‍.

chandrika: