X
    Categories: CultureMoreViews

എല്‍.ഡി.എഫിലേക്കുള്ള ക്ഷണം നിരസിച്ച് ആര്‍.എസ്.പി

തിരുവനന്തപുരം: എല്‍.ഡി.എഫില്‍ ചേരാനുള്ള കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം ആര്‍.എസ്.പി നിരസിച്ചു. നിലവില്‍ യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നണിയുടെ പ്രസ്‌ക്തി വര്‍ധിച്ച സാഹചര്യമാണ് നിലവിലുള്ളത്. ആര്‍.എസ്.പി സ്വീകരിച്ച നിലപാട് ശരിയായിരുന്നു എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്. അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ആര്‍.എസ്.പിയെ മുന്നണിയിലേക്ക് ക്ഷണിച്ചത്. യു.ഡി.എഫ് വിട്ടുവന്നാല്‍ ആര്‍.എസ്.പിയെ സ്വീകരിക്കാന്‍ എല്‍.ഡി.എഫ് തയ്യാറാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജയിച്ചതോടെ മുന്നണി മാറണമെന്ന ആവശ്യം ആര്‍.എസ്.പിയില്‍ ശക്തമാണ്. തുടങ്ങിയ കാര്യങ്ങളാണ് കോടിയേരി ലേഖനത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കോടിയേരിയുടെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ എ.എ അസീസ് രംഗത്തെത്തിയിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: