X

മുസ്ലിംകളെ ആര്‍.എസ്.എസിലേക്ക് അടുപ്പിക്കാന്‍ നീക്കം; മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തിക്കുന്നു

ഹൈദരാബാദ്: രാജ്യത്ത് ബി.ജെ.പിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായി മുസ്ലിംകളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ആര്‍.എസ്.എസ് നീക്കം. ഇതിന്റെ ഭാഗമായി തെലങ്കാനയില്‍ സംഘടനയുടെ മുസ്ലിം വിഭാഗത്തെ രൂപപ്പെടുത്തിയിരിക്കുകയാണ് ആര്‍.എസ്.എസ്. മുസ്ലിം രാഷ്ട്രീയ മഞ്ച് എന്ന പേരില്‍ സംഘടനയുടെ ജില്ലാതല ഓഫീസുകള്‍ തെലങ്കാനയില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ട് മുസ്ലിംകളെ വെച്ച് നാലു വര്‍ഷം മുമ്പാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന് ഹൈദരാബാദില്‍ ഓഫീസ് ആരംഭിച്ചത്. ഇന്ന് ഏതാണ്ട് 3000 അംഗങ്ങള്‍ ഉള്ള കൂട്ടായ്മയാണ് ഇതെന്ന് ഓഫീസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഈ വര്‍ഷം അവസാനമാവുന്നതോടെ 10000 മുസ്ലിംകളെ തങ്ങളിലേക്ക് ചേര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമം.

അതേസമയം മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഓഫീസ് ആന്ധ്രപ്രദേശിലും തുടങ്ങാന്‍ ആര്‍.എസ്.എസ് ഒരുങ്ങുന്നുണ്ട്. മിഷന്‍ 2024 എന്ന ക്യാമ്പയിന്റെ ഭാഗമായി തെലുങ്ക് ദേശത്തു നിന്ന് മുസ്ലിംകളെ തങ്ങളിലേക്ക് പരമാവധി അടുപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. തെലങ്കാനയും ആന്ധ്രപ്രദേശും ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

2007ലെ മെക്ക മസ്ജിദ് സ്‌ഫോടന കേസില്‍ ആരോപണവിധേയനായ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിനാണ് മുസ്ലിംകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ഇന്ദ്രേഷ് കുമാറുമായി ഇതിനകം തന്നെ പല മുസ്ലിം നേതാക്കളും തോളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

web desk 1: