X

പേരാമ്പ്രയില്‍ ബി.ജെ.പി യോഗം കൈയ്യേറി ആര്‍.എസ്.എസുകാര്‍; തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ ബി.ജെ.പി യോഗം ആര്‍.എസ്.എസുകാര്‍ കൈയ്യേറി. ബി.ജെ.പി നിയോജക മണ്ഡലം ബൂത്ത് ഭാരവാഹികളുടെ യോഗത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കയറി കയ്യേറ്റം നടത്തിയത്. സംഘര്‍ഷത്തില്‍ നേതാക്കള്‍ക്ക് മര്‍ദനമേറ്റു. മണ്ഡലം ഭാരവാഹികളായ ശ്രീധരന്‍ മുതുവണ്ണാച്ച, ശ്രീജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. പെട്രോള്‍ പമ്പ് ഉടമയോട് പണം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.

ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തി 1.10 ലക്ഷം രൂപ വാങ്ങിയതായും അതിനു ശേഷം 1.5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നുമുളള പമ്പ് ഉടമയുടെ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പമ്പ് ഉടമയും സംഘ്പരിവാറുമായി ബന്ധമുളള ആളാണ്. പമ്പില്‍ ജോലിക്ക് എട്ട് ബി.ജെ.പി പ്രവര്‍ത്തകരെ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടതായി ഉടമയുടെ ശബ്ദ സന്ദേശത്തില്‍ ഉണ്ട്.

ചൊവ്വാഴ്ച പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഫോമിലായിരുന്നു ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം യോഗം. കല്ലോട് മൂരികുത്തിയില്‍ പെട്രോള്‍ പമ്പ് തുടങ്ങാന്‍ ഉടമയോട് മണ്ഡലം നേതാക്കള്‍ കൈക്കൂലി വാങ്ങി എന്നാരോപിച്ചാണ് ആര്‍.എസ്.എസുകാര്‍ യോഗം കൈയ്യേറിയത്.

webdesk13: