X

മാധ്യമപ്രവര്‍ത്തകക്കും ഭര്‍ത്താവിനും നേരെ ആക്രമണം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശി സുധീഷിനെയാണ് കുറ്റിയാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
പലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. അമ്പലക്കുളങ്ങരയില്‍ വെച്ച് പത്തിലേറെ പേര്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഇരുവരെയും മര്‍ദിക്കുകയായിരുന്നു. കാറിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം ഇരുവരെയും കാറിനു പുറത്തേക്ക് വലിച്ചിട്ടാണ് മര്‍ദിച്ചത്.

chandrika: