X
    Categories: News

24 മണിക്കൂറും പണമിടപാട് നടത്താം; ആര്‍ടിജിഎസ് സംവിധാനം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്

ഡല്‍ഹി:ഓണ്‍ലൈന്‍ പണമിടപാട് സുഗമമാക്കാന്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സംവിധാനം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്.ആര്‍ടിജിഎസ് വഴി 24 മണിക്കൂറും പണം കൈമാറാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഡിസംബറില്‍ ഇത് നിലവില്‍ വരും. പണവായ്പ നയ പ്രഖ്യാപന വേളയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാാണ് ഈ കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറ്റൊരു ഓണ്‍ലൈന്‍ ഫണ്ട് കൈമാറ്റ രീതിയായ നെഫ്റ്റ് ( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) സംവിധാനം 24 മണിക്കൂറായി പരിഷ്‌കരിച്ചിരുന്നു. പണം കൈമാറുന്നതിന് പരിധിയില്ല എന്നതാണ് ആര്‍ടിജിഎസിന്റെ സവിശേഷത. റിസര്‍വ് ബാങ്ക് കൂടി അറിഞ്ഞ് കൊണ്ടാണ് പണം കൈമാറുന്നത് എന്നതിനാല്‍ റദ്ദാക്കപ്പെടുമെന്ന ഭയവും വേണ്ട.

നിലവില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ആറുമണി വരെയുളള സമയത്താണ് ആര്‍ടിജിഎസ് ഇടപാട് നടത്താന്‍ അനുവാദം ഉളളത്. ബാങ്കുകളുടെ നയം അനുസരിച്ച് സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. വലിയ തോതിലുളള പണമിടപാടുകള്‍ക്കാണ് ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കുന്നത്. രണ്ടുലക്ഷം രൂപയാണ് കുറഞ്ഞ പരിധി. പണം കൈമാറുന്നതിന് ഉയര്‍ന്ന പരിധിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

web desk 3: