Connect with us

News

24 മണിക്കൂറും പണമിടപാട് നടത്താം; ആര്‍ടിജിഎസ് സംവിധാനം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്

ഡിസംബറില്‍ ഇത് നിലവില്‍ വരും

Published

on

ഡല്‍ഹി:ഓണ്‍ലൈന്‍ പണമിടപാട് സുഗമമാക്കാന്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സംവിധാനം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്.ആര്‍ടിജിഎസ് വഴി 24 മണിക്കൂറും പണം കൈമാറാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഡിസംബറില്‍ ഇത് നിലവില്‍ വരും. പണവായ്പ നയ പ്രഖ്യാപന വേളയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാാണ് ഈ കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറ്റൊരു ഓണ്‍ലൈന്‍ ഫണ്ട് കൈമാറ്റ രീതിയായ നെഫ്റ്റ് ( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) സംവിധാനം 24 മണിക്കൂറായി പരിഷ്‌കരിച്ചിരുന്നു. പണം കൈമാറുന്നതിന് പരിധിയില്ല എന്നതാണ് ആര്‍ടിജിഎസിന്റെ സവിശേഷത. റിസര്‍വ് ബാങ്ക് കൂടി അറിഞ്ഞ് കൊണ്ടാണ് പണം കൈമാറുന്നത് എന്നതിനാല്‍ റദ്ദാക്കപ്പെടുമെന്ന ഭയവും വേണ്ട.

നിലവില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ആറുമണി വരെയുളള സമയത്താണ് ആര്‍ടിജിഎസ് ഇടപാട് നടത്താന്‍ അനുവാദം ഉളളത്. ബാങ്കുകളുടെ നയം അനുസരിച്ച് സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. വലിയ തോതിലുളള പണമിടപാടുകള്‍ക്കാണ് ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കുന്നത്. രണ്ടുലക്ഷം രൂപയാണ് കുറഞ്ഞ പരിധി. പണം കൈമാറുന്നതിന് ഉയര്‍ന്ന പരിധിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

EDUCATION

പി.ജി. ക്യാപ് 2024; 13-ന് മുൻപായി പ്രവേശനം നേടണം

Published

on

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായുള്ള വിദ്യാർഥികളുടെ പരിഷ്കരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സീറ്റൊഴിവ് എന്നിവ പരിശോധിച്ച് കോളേജ് / സെന്ററുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സമയക്രമ പ്രകാരം സെപ്റ്റംബർ 13-ന് മുൻപായി പ്രവേശനം നേടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്‌

https://admission.uoc.ac.in/admission?pages=pg

Continue Reading

kerala

ആര്‍എസ്എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; തെളിവുകളുണ്ട്, വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ അറിവോടെ രാഷ്ട്രീയദൂതുമായാണ് എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ അറിവോടെ രാഷ്ട്രീയദൂതുമായാണ് എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇതിന്‍റെയെല്ലാം തുടര്‍ച്ചയാണ് തൃശൂരില്‍ ബിജെപിക്കുണ്ടായ അട്ടിമറി വിജയമെന്നും സതീശന്‍ ആരോപിച്ചു.

തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടിയായിരുന്നു സന്ദര്‍ശനമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നും കേസിന്‍റെ പേരില്‍ ഞങ്ങളെ ഉപദ്രവിക്കരുതെന്നുമാണ് എഡിജിപി മുഖേന മുഖ്യമന്ത്രി അറിയിച്ചത്. അതിന്‍റെ തുടര്‍ച്ചയായാണ് പൂരം കലക്കിയത്. പൂരം കലക്കുകയെന്നത് സിപിഎമ്മിന്‍റെയും ബിജെപിയുടെയും പ്ലാനായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

ആർഎസ്എസ്-സിപിഎം ഡീൽ എന്ന് കേട്ടാൽ ഉടനെ പറയാൻ പാടില്ല.  100% ഉറപ്പാക്കിയ ശേഷമാണ് എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയെ കുറിച്ചും പറഞ്ഞത്. എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ദൂതുമായി പോയി ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിലും നടന്നതെന്നും സതീശൻ ആരോപിച്ചു. പൂരം കലക്കി പിണറായി വിജയനെന്ന് ആവർത്തിച്ചു വിളിക്കുകയാണ്.

അന്ന് പൂരസ്ഥലത്ത് തൃശൂർ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി തൃശൂരിൽ ഉണ്ട്. ഒരു ഫോൺ കോൾ ചെയ്തു എന്താ പ്രശ്നം എന്ന് പോലും ചോദിച്ചില്ല. വിശ്വാസം , ആചാരം എന്നിവ പഠിപ്പിക്കുന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.

Continue Reading

Health

വേദനയിൽനിന്ന് മുക്തി, ഫിസിയോതെറാപ്പിയിലൂടെ…!

സെപ്‌തംബർ -8 ലോക ഫിസിയോതെറാപ്പി ദിനം

Published

on

ശാരീരിക വെല്ലുവിളികളെയും, പരിക്കുകളുടെയും വിലയിരുത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ മറ്റൊരു വിഭാഗമാണ് ഫിസിയോതെറാപ്പി. രോഗികളുടെ ചലനാത്മകത, മൊത്തത്തിലുള്ള ക്ഷേമം എന്നിവ പുനഃസ്ഥാപിക്കുകയും, അവരുടെ പരമാവധി കഴിവുകൾ നേടാനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി ആസ്വദിക്കാനും പ്രാപ്തമാക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ ലക്ഷ്യം.

മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് (നടുവേദന, സന്ധിവാതം) ന്യൂറോളജിക്കൽ അവസ്ഥകൾ(സ്ട്രോക്ക്, പാർക്കിൻസൺസ് രോഗം)ഹൃദയ സംബന്ധമായ അവസ്ഥകൾ( ഹൃദ്രോഗം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി രോഗം)സ്പോർട്സ് സംബന്ധമായ പരിക്കുകൾ,ശസ്ത്രക്രിയാനന്തര പുനരധിവാസം തുടങ്ങിയ രോഗാവസ്ഥകളെ എല്ലാം ഫിസിയോതെറാപ്പിയിലൂടെ ചികിൽസിക്കാൻ കഴിയും.
1951 സെപ്‌തംബർ 8 നാണ് വേൾഡ് ഫിസിയോതെറാപ്പി സ്ഥാപിതമായത്.ആയതിനാൽ സെപ്‌തംബർ 8 ലോക ഫിസിയോതെറാപ്പി ദിനമായി ആചരിക്കുന്നു.ഈ വർഷത്തെ ലോക ഫിസിയോതെറാപ്പി ദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നടുവേദനയും (Low back Pain) അതിൻ്റെ മാനേജ്‌മെൻ്റിലും പ്രതിരോധത്തിലുമുള്ള ഫിസിയോതെറാപ്പിയുടെ പങ്കിനെ കുറിച്ചാണ് .

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ രോഗാവസ്ഥയാണ് നടുവേദന.ഒട്ടുമിക്കപേരും മറ്റു രോഗാവസ്ഥയുമായി ഇതിനെ കൂട്ടിച്ചേർത്തുകൊണ്ട് ചികിത്സ തേടാൻ മടി കാണിക്കുന്നതയിട്ടാണ് കണ്ടുവരുന്നത്.നടുവേദനനിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഫിസിയോതെറാപ്പി നിർണായകമായതിനാൽ നടുവേദന അനുഭവപ്പെടനുള്ള കാരണങ്ങളെ പരിചയപ്പെടാം.

പേശി പിരിമുറുക്കം അല്ലെങ്കിൽ പരിക്ക്. മോശം പോസ്ചർ അഥവാ തെറ്റായ ബയോമെക്കാനിക്സ്. ഹെർണിയേറ്റഡ് ഡിസ്കുകൾ അല്ലെങ്കിൽ ഡീജനറേറ്റീവ് ഡിസ്ക് രോഗം. ഓസ്റ്റിയോപൊറോസിസ് അല്ലെങ്കിൽ നട്ടെല്ല് ഒടിവുകൾ. ഉദാസീനമായ ജീവിതശൈലി. വ്യായാമത്തിൻ്റെ അഭാവം. തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി കണ്ടുവരാറുള്ളത്.ഇത്തരം അവസ്ഥകളെ ഫിസിയോ തെറാപ്പിയിലൂടെ പ്രധിരോധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

1.ആദ്യ ഘട്ടത്തിൽ തന്നെ വേദനയുടെ അടിസ്ഥാന കാരണങ്ങൾ, ചലന രീതികൾ, പ്രവർത്തന പരിമിതികൾ എന്നിവ തിരിച്ചറിയുക.
2. ശരിയായ പോസ്ചർ, ലിഫ്റ്റിംഗ് ടെക്നിക്കുകൾ, ബോഡി മെക്കാനിക്സ് എന്നിവ പരിശോധിക്കുക.
3.മാനുവൽ തെറാപ്പി സോഫ്റ്റ് ടിഷ്യു മൊബിലൈസേഷൻ, ജോയിൻ്റ് മൊബിലൈസേഷൻഎന്നിവയിലൂടെ വേദന കുറയ്ക്കാം.
4.വ്യായാമതിലോടെ വഴക്കവും ചലനശേഷിയുംവർദ്ധിപ്പിച്ച് കോർ ബാക്ക് പേശികളെ ശക്തിപ്പെടുത്തി ശരിയായ ചലനം തിരിച്ച് കൊണ്ടുവരുന്നു. .
5. പേശികളുടെ പ്രവർത്തന പരിശീലനം, ബാലൻസ്, ഏകോപനം എന്നിവ മെച്ചപ്പെടുത്തുക.

നടുവേദനയെ പ്രധിരോധി മാർഗങ്ങൾ

1.പതിവ് വ്യായാമ മുറകളിൽ ഫ്ലക്സിബിലിറ്റി ട്രെയിനിംഗ്, സ്‌ട്രങ്ത് ട്രെയിനിംഗ് എന്നിവ ഉൾപെടുത്തുക
2. ശരിയായ പോസ്ചർ ദൈനംദിന പ്രവർത്തനങ്ങളിൽ നല്ല നില നിലനിർത്തുക.
3.ലിഫ്റ്റിംഗ് ടെക്നിക്കുകൾ പരുക്ക് ഒഴിവാക്കാൻ ശരിയായ ലിഫ്റ്റിംഗ് ടെക്നിക്കുകൾ മാത്രം ഉപയോഗിക്കുക.
4.ഓൺലൈനായി വ്യായാമ മുറകളിൽ ഏർപ്പാടുമ്പോൾ ശരീരത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളിൽ മാത്രം ഏർപ്പെടുക. എടുത്തുചാടി വെയിറ്റ്കളും മറ്റും എടുക്കുന്നത് അപകടങ്ങളിലേക്ക് വഴിയൊരുക്കും.
5.സുഖകരവും പിന്തുണ നൽകുന്നതുമായ വർക്ക്‌സ്‌പേസ് ഉറപ്പാക്കുക.
5. സ്ട്രെസ് മാനേജ്മെൻ്റ് പേശികളുടെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.
നടുവേദനയ്ക്ക് ഫിസിയോതെറാപ്പി ചികിത്സ നൽകുന്നതിൻ്റെ പ്രയോജനങ്ങൾ

1. വേദനയും, തരിപ്പ്,കടച്ചിൽ,നീർക്കെട്ട്,തുടങ്ങിയവ കുറയ്ക്കുന്നു
2. പ്രവർത്തനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നു
3. ബലവും വഴക്കവും വർദ്ധിപ്പിക്കുന്നു
4. ഭാവിയിൽ വേണ്ടും വേദനകൾ വരാനുള്ള സാധ്യതകൾ തടയുന്നു.
5. ശസ്ത്രക്രിയയോ മരുന്നുകളോ ഒഴിവാക്കുന്നു
അടിസ്ഥാന കാരണങ്ങളെ കണ്ടെത്തി ചികിത്സിക്കുകയും, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ഫിസിയോതെറാപ്പിക്ക് നടുവേദന ഫലപ്രദമായി കൈകാര്യം ചെയ്യാനും തടയാനും ജീവിതനിലവാരം മെച്ചപ്പെടുത്തി ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കാനും കഴിയും.

Continue Reading

Trending