ദുബായ്: ഇന്ത്യയിലേക്കുള്ള വിമാന യാത്രാ നിരക്ക് പകുതിയില്‍ അധികം കുറച്ച് യുഎഇ. കൊച്ചി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാ നിരക്കിലാണ് കുറവു വരുത്തിയത്. ടിക്കറ്റിന് 300 ദിര്‍ഹം മുതല്‍ 500 വരെയാണ് നിരക്ക്. നേരത്തെ ഈ യാത്രക്ക് 1,300 മുതല്‍ 1,500 ദിര്‍ഹം വരെ നല്‍കേണ്ടിയിരുന്നു.

യാത്രാ നിരക്ക് കുറഞ്ഞെങ്കിലും യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ കുറവാണ്. ദുബായിയില്‍ നിന്ന് ഇന്ത്യയിലേക്ക് വളരെ കുറച്ചു പേര്‍ മാത്രമാണ് വരുന്നത്.

അതേസമയം സുരക്ഷാ പ്രോട്ടോകോള്‍ നടപടികളുടെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമുണ്ട്. തമിഴ്‌നാടും പശ്ചിമ ബംഗാളും ഒഴികെ മറ്റൊരു സംസ്ഥാനത്തിനും ഇപ്പോള്‍ പിസിആര്‍ പരിശോധന ആവശ്യമില്ല.