kerala

രാത്രികളിലെ RTO ചെക്ക്പോസ്റ്റുകൾ പിൻവലിച്ചു; നിയന്ത്രണം 20 അതിർത്തി ചെക്ക്പോസ്റ്റുകൾക്ക്

By webdesk13

February 03, 2025

സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലെ അഴിമതിക്ക് കൂച്ചുവിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ്. അതിർത്തി ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കാൻ ഗതാഗത കമ്മീഷണർ പുതിയ മാനദണ്ഡമിറക്കി.

നിലവിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പിൻവലിക്കും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുക. ചെക്ക് പോസ്റ്റുകളിൽ നിരന്തരം എൻഫോഴ്സ്മെൻ്റ് ആർടിഒ പരിശോധന നടത്തണം. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്കായിരിക്കും ഇനി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതല.

ചെക്പോസ്റ്റിൽ ഒരു എംവിഐ, എഎംവിഐ, ഓഫീസ് അറ്റൻഡ് എന്നിവരെ നിയമിക്കും. ഒരു ഉദ്യോഗസ്ഥന് 15 ദിവസം മാത്രമായിരിക്കും ചെക്ക് പോസ്റ്റിൽ ഡ്യൂട്ടി. നികുതി വെട്ടിക്കുന്ന വാഹനങ്ങളെ അതിർത്തിയിൽ പിടികൂടുന്നതിനു പകരം മറ്റ് ഇടത്തുവച്ച് പിഴയിടണം. ചെക്ക് പോസ്റ്റുകളിലെ അഴിമതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.