X

ഡല്‍ഹിയിലെ മാലിന്യ കൂമ്പാരം താജ്മഹലിനേക്കാള്‍ ഉയരത്തിലെത്തുമെന്ന് പഠനം


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യ കൂമ്പാരം ഒരു വര്‍ഷം കൊണ്ട് താജ്മഹലിനേക്കാള്‍ ഉയരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ കിഴക്കു ഭാഗത്തെ ഗാസിപൂര്‍ പ്രദേശത്തെ മാലിന്യ കൂമ്പാരമാണ് താജ്മഹലിനേക്കാള്‍ ഉയരത്തില്‍ എത്താറായ സാഹചര്യമുള്ളത്. ഇപ്പോള്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടു പ്രകാരം ലോകത്തെ ഏറ്റവും മാലിനമായ തലസ്ഥാനം ഡല്‍ഹിയാണ്. ഈ കുപ്രസിദ്ധമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തിന്റെ പുതിയ ഉയര്‍ച്ച. പ്രതിദിനം 2000 ടണ്‍ മാലിന്യങ്ങളാണ് ഗാസിപൂരിലെത്തുന്നതെന്നാണ് ഡല്‍ഹി മുനിസിപ്പല്‍ ഔദ്യോഗിക വൃത്തം അറിയിക്കുന്നത്.

നിലവില്‍ 65 മീറ്റര്‍ നീളത്തില്‍ ഗാസിപൂരില്‍ മാലിന്യം വ്യാപിച്ചു കിടക്കുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം പത്തു മീറ്റര്‍ എന്ന കണക്കിലാണ് ഇത് ഉയരുന്നത്. പ്രദേശത്തെ അങ്ങേയറ്റത്തെ ദുര്‍ഗന്ധം നഗരത്തെ തന്നെ വീര്‍പ്പു മുട്ടിക്കുന്നതാണ്. മാലിന്യ കൂമ്പാരത്തിന്റെ നിലവിലെ ഉയര്‍ച്ചാനിരക്ക് കണക്കാക്കിയാല്‍ ഇത് അടുത്ത വര്‍ഷത്തോടെ താജ്മഹലിനേക്കാള്‍ ഉയരത്തിലെത്തും എന്നാണ് വിദഗ്ധാഭിപ്രായം.

പ്രദേശത്ത് മാലിന്യങ്ങള്‍ തള്ളുന്നതിനെതിരായി മുന്നറിയിപ്പ് റെഡ്‌ലൈറ്റ് വെക്കാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ വിധിയുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അതു സ്ഥാപിച്ചിട്ടില്ല.

web desk 1: