X

ശബരിമല ചര്‍ച്ച പരാജയം: ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്

 

ശബരിമല വിധി പുനപരിശോധിക്കാന്‍ ഉടന്‍ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് തിരികെപ്പോയി. 19ന് ചേരുന്ന യോഗത്തില്‍ മാത്രമേ വിഷയം ചര്‍ച്ചചെയ്യൂവെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നു ശശികുമാരവര്‍മ പ്രതികരിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന ഹൈക്കോടതി വിധി റദ്ദായിട്ടില്ല. ബോര്‍ഡിന്റെ നിലപാട് ദുഖകരവും യോജിക്കാന്‍ കഴിയാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജിനല്‍കാനോ പുതിയ നിയമ നിര്‍മ്മാണത്തിനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേവസ്വംബോര്‍ഡിന് അവരുടെ തീരുമാനം എടുക്കാം. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല, ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാല്‍കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനോ നിയമ നിര്‍മ്മാണത്തിനോ സര്‍ക്കാരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിവിധി അനുസരിക്കുമെന്നും പ്രശ്‌നം വിലയിരുത്താന്‍ വിശ്വാസകാര്യങ്ങളില്‍ വിദഗ്ധരായവരുടെ സമിതിവേണമെന്നും നേരത്തെ കോടതിയെ അറിയിച്ചതാണ്. ഇക്കാര്യത്തില്‍ദേവസ്വം ബോര്‍ഡിന് അവരുടെ നിലപാട് തീരുമാനിക്കാം.

chandrika: