X

ശബരിമല സര്‍വീസ്; കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം

ശബരിമല സര്‍വീസില്‍ കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. കെഎസ്ആര്‍ടിസി പമ്പ സ്‌പെഷ്യല്‍ സര്‍വീസിന് ഇന്നലെ 1,015,5048 രൂപയാണ് കളക്ഷന്‍ കിട്ടിയത്. പമ്പ സ്‌പെഷ്യല്‍ സര്‍വീസ് നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. അധിക പേരും ശബരിമലയില്‍ എത്തുന്നത് കെഎസ്ആര്‍ടിസി സര്‍വീസ് ആശ്രയിച്ചാണ്.

ഒരു ലക്ഷത്തോളം തീര്‍ഥാടകരാണ് വെര്‍ച്വല്‍ ക്യൂ വഴി ദിവസവും ദര്‍ശനത്തിനായി എത്തുന്നത്. നേരിട്ടെത്തുന്ന ഭക്തജനങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

web desk 3: