X

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു അത്; ധോണിക്ക് ആശംസയുമായി സച്ചിന്‍

റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് ആശംസയറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവന അളക്കാന്‍ കഴിയില്ലെന്ന് സച്ചിന്‍ കുറിച്ചു. ട്വിറ്ററിലാണ് സച്ചിന്റെ പ്രതികരണം.

ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം 2011ല്‍ ഒരുമിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയതാണ്. ധോണിക്ക് കുടുംബത്തിന് ഒപ്പമുള്ള രണ്ടാം ഇന്നിങ്‌സിന് ആശംസ നേരുന്നു

സച്ചിന്‍

ശനിയാഴ്ച വൈകിട്ടാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘കരിയറില്‍ ഉടനീളമുള്ള നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി’ എന്ന കുറിപ്പോടെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

നായകനായും കളിക്കാരനായും തിളങ്ങിയ 16 വര്‍ഷത്തെ കളി ജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. 2004ല്‍ ബംഗ്ലദേശുമായുള്ള ഏകദിന പരമ്പരയിലായിരുന്നു ധോണിയുടെ അരങ്ങേറ്റം. ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വര്‍ഷത്തിന് ശേഷം 2011 – ല്‍ ലോകകപ്പ് കിരീടം നേടിയത്. ധോണിയുടെ കീഴില്‍ തന്നെയാണ് 2007ല്‍ ടി 20 കിരീടവും ടീം ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ഇന്ത്യന്‍ ക്യാപ്റ്റനും ധോണിയാണ്.

 

 

 

Test User: