X

എ ഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിനുളള സമയപരിധി വീണ്ടും നീട്ടി; പിഴ അഞ്ച് മുതൽ

പ്രതീകാത്മക ചിത്രം

പ്രതിഷേധങ്ങളെ തുടർന്ന് ഗതാഗത നിയമലംഘനങ്ങളിൽ എഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിനുളള സമയപരിധി വീണ്ടും നീട്ടി. അടുത്ത മാസം അഞ്ച് മുതലായിരിക്കും പിഴ ഈടാക്കുക മുന്നറിയിപ്പ് നോട്ടീസ് നൽകുന്നതിനുളള കാലാവധിയും ഒരു മാസത്തേക്ക് നീട്ടി. ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് പിഴ ഈടാക്കുന്നത് സം​ബന്ധിച്ച് തീരുമാനമുണ്ടായത്. മെയ് ഇരുപതാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങും എന്നായിരുന്നു നേരത്തെ ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്.കഴിഞ്ഞമാസം 19 മുതൽ പദ്ധതി നടപ്പിലാക്കി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രതിഷേധങ്ങൾ കാരണം ഒരുമാസത്തേക്ക് ബോധവൽക്കരണത്തിനായി മാറ്റുകയായിരുന്നു.

അതേസമയം ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ​ഇരുചക്ര വാഹ​നങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

webdesk15: