X

സല്‍മാന്‍ഖാനെ കൊല്ലാന്‍ ശ്രമം; ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിയ്ക്കാന്‍ പദ്ധതി. ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍. ഷാര്‍പ്പ് ഷൂട്ടറായ രാഹുല്‍ എന്നയാളാണ് പിടിയിലായത്. കുപ്രസിദ്ധ അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് രാഹുല്‍ എന്ന് ഫരീദാബാദ് പൊലീസ് അറിയിച്ചു.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മറ്റ് മൂന്ന് പേരും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. ഓഗസ്റ്റ് 15നാണ് ഇയാള്‍ അറസ്റ്റിലായത്.

ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ ഇയാള്‍ ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ഹിസാറിലാണ് താമസിക്കുന്നത്. സല്‍മാന്‍ ഖാനെ കൊലപ്പടുത്താന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ഇയാളെ നിയോഗിക്കുകയായിരുന്നു എന്നാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞ വിവരം. സല്‍മാന്‍ ഖാന്റെ വസതി നിരീക്ഷിക്കുന്നതിനായി ഇയാള്‍ കഴിഞ്ഞ ജനുവരിയില്‍ മുംബൈയിലെ ബാന്ദ്രയില്‍ എത്തിയിരുന്നു. താരത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് മൂന്നു ദിവസം മുംബൈയില്‍ ഇയാള്‍ താമസിച്ചു. എന്നാല്‍ കോവിഡ് വ്യാപനം തുടങ്ങിയതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

 

web desk 1: