X
    Categories: CultureMoreNewsViews

സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു. 79 വയസായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅ നൂരിയയില്‍ പ്രൊഫസറും കരുവാരക്കുണ്ട് ദാറുന്നജാത്ത് വൈസ് പ്രസിഡണ്ടുമാണ്. ദീര്‍ഘകാലമായി പുത്തനഴി മഹല്ല് ഖാസിയും മേലാറ്റൂര്‍ ദാറുല്‍ ഹികം വൈസ് പ്രസിഡണ്ടുമാണ്. ജനാസ നമസ്‌കാരം നാളെ (വ്യാഴാഴ്ച) ഉച്ചക്ക് 12.30ന് എടപ്പറ്റ ജുമാ മസ്ജിദില്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: