kerala

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍; നിര്‍ണായക മൊഴി പുറത്ത്

By Test User

November 10, 2022

തിരുവന്തപുരം:സന്ദീപാനന്ദഗിരി സ്വാമിയുടെ ആശ്രമം കത്തിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്.ആക്രമണം നടത്തിയത് ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്ന് അന്വേഷണസംഘം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശും സുഹൃത്തുക്കളുമാണ്‌ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടതെന്ന് പ്രകാശിന്റെ സഹോദരന്‍ മൊഴി നല്‍കി.പ്രകാശ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു.2018 ഒക്ടേബര്‍ 28 ലായിരുന്നു സന്ദീപാനന്ദഗിരി സ്വാമിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിന് തീയിട്ടത്.

ആശ്രമം നശിപ്പിച്ചത് ഏറെ വിവാധമായിരുന്ന സാഹചര്യത്തിലും മതിയായ തെളിവുകളില്ലാത്തതിനാല്‍ അന്വേഷണസംഘത്തിന് കേസില്‍ മുന്നോട്ട് പോവാന്‍ സാധിച്ചിരുന്നില്ല.സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്നും,താനാണ് ആശ്രമം കത്തിച്ചത് എന്നുവരെ പറഞ്ഞിരുന്ന പലര്‍ക്കുമുള്ള മറുപടികൂടിയാണ് കേസിലെ വഴിത്തിരിവെന്നും സന്ദീപാനനന്ദഗിരി സ്വാമി പറഞ്ഞു.