X

ഗൂഗിള്‍ മാപ്പിലും സംഘപരിവാറിന്റെ ആസൂത്രിത നീക്കം; ഹുസൈന്‍ സാഗര്‍ തടാകത്തെ ജയ് ശ്രീറാം സാഗര്‍ ആക്കി മാറ്റി

ചരിത്രത്തെ മാറ്റി എഴുന്നതും വളച്ചൊടിക്കുന്നതും ഇന്ത്യയില്‍ പതിവ് കാഴ്ച്ചയാണ്. ഇക്കാര്യത്തില്‍ സംഘപരിവാര്‍ നടത്തിവരുന്ന നടപടികള്‍ ഭീകരമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ മാപ്പിലും വിക്കിപീഡിയയിലും വലിയ രീതിയിലുള്ള തിരുത്തലുകളാണ് നടത്തിയിരിക്കുന്നത്. സ്ഥലങ്ങളുടെ പേരുകളും ചില ചരിത്ര സംഭവങ്ങളും തിരുത്താനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ് ഹുസൈന്‍ സാഗര്‍ തടാകം. ഗൗതം ബുദ്ധ പ്രതിമയ്ക്ക് പേരുകേട്ട ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തെ ഗൂഗിള്‍ ഭൂപടത്തില്‍ ‘ജയ് ശ്രീ രാം സാഗര്‍’ എന്നാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷങ്ങളോളം പഴക്കമുളള ഹുസൈന്‍ സാഗര്‍ തടാകത്തെ ‘ജയ് ശ്രീ രാം സാഗര്‍’ ആക്കി മാറ്റിയതിനെതിരെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. സമാനമായ ഒരു സംഭവത്തില്‍, നഗരത്തിലെ ‘സലാര്‍ജംഗ് പുള്‍’ ഗൂഗിള്‍ മാപ്‌സില്‍ ഛത്രപതി ശിവാജി പാലം എന്നാക്കി മാറ്റിയിരുന്നു. നദിയെപ്പോലും ഓണ്‍ലൈനായി പുനര്‍നാമകരണം ചെയ്തു. ഭൂരിഭാഗം ആളുകളും ഇതിനെ മുസി നദി എന്ന് വിളിക്കുമ്പോള്‍ സൈബര്‍ രംഗത്ത് ഇതിനെ ‘മുച്ചുകുണ്ട’ എന്ന് പുനര്‍നാമകരണം ചെയ്തു.

web desk 3: