X
    Categories: Sports

സന്തോഷ് ട്രോഫിയില്‍ ഇന്ന് കേരളം ബംഗാള്‍ ഫൈനല്‍

പതിനാല് വര്‍ഷത്തിന് സന്തോഷ് ട്രോഫി പിടിക്കാന്‍ കേരളം ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന കലാശപ്പോരാട്ടത്തില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ആറാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇന്ന് ബംഗാളിനെതിരെ അവരുടെ തട്ടകത്തില്‍ ബൂട്ട് കെട്ടുന്നത്. കിരീടം വീണ്ടെടുക്കാന്‍ കേരളം പൂര്‍ണ സജ്ജരാണെന്ന് കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ആറാം കിരീടത്തിനായി കേരളം ഇന്നിറങ്ങുന്നു.

എതിര്‍ പോസ്റ്റില്‍ പതിനാറ് ഗോള്‍ നിക്ഷേപിച്ച് ഒറ്റഗോള്‍ മാത്രം വഴങ്ങിയാണ് രാഹുല്‍ വി രാജും സംഘവും കലാശപ്പോരിനിറങ്ങുന്നത്. ഗ്രൂപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗാളിനെയും സെമിയില്‍ കരുത്തരായ മിസോറമിനെയും വീഴ്ത്താനായത് കേരളത്തിന്റെ ആത്മവിശ്വാസംകൂട്ടുന്നു.

അതേസമയം, സ്വന്തം കാണികള്‍ക്ക് മുന്നില്‍ വര്‍ധിത വീര്യത്തോടെ ഇറങ്ങുന്ന ബംഗാള്‍ നിരയ്‌ക്കൊപ്പമാണ് ചരിത്രം. സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് ബംഗാള്‍ കടമ്പ കടക്കാനായിട്ടില്ല. ഏറ്റവും ഒടുവില്‍ കൊമ്പുകോര്‍ത്ത 1994 ല്‍ ഷൂട്ടൗട്ടില്‍ കീഴടങ്ങാനായിരുന്നു കേരളത്തിന്റെ വിധി. തീര്‍ന്നില്ല, ഇതിന് മുന്‍പ് ഒന്‍പത് തവണ സന്തോഷ് ട്രോഫി ബംഗാളില്‍ നടന്നു. ഒരിക്കല്‍പ്പോലും ബംഗാള്‍ കിരീടം കൈവിട്ടില്ല.

ചരിത്രത്തെ ഭയക്കാതെ കിരീടം ലക്ഷ്യമിട്ട് ടൂര്‍ണമെന്റില്‍ നിലനിര്‍ത്തിയ ഫോം തുടരാനായാല്‍ കിരീടം ഇത്തവണ കേരളത്തിനൊപ്പം പോരും.

സെമിയില്‍ കേരളം പരാജയപ്പെടുത്തിയത് ശക്തരായ മിസോറാമിനെ. ഒരു ഗോള്‍ വിജയത്തിലെ ആത്മവിശ്വാസമെന്നത് ചെറുതല്ല. കൊല്‍ക്കത്തയില്‍ എത്തിയതിന് ശേഷം കേരളാ സംഘം അഞ്ച് മല്‍സരങ്ങള്‍ കളിച്ചു. എല്ലാത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം. ചണ്ഡിഗറിനെ 3-1ന് തരിപ്പണാക്കിയാണ് തുടങ്ങിയത്. വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട കിഴക്കന്‍ സംസ്ഥാനക്കാരായ മണിപ്പൂരിനെതിരെ മാരക വിജയം. മഹാരാഷ്ട്രയായിരുന്നു മൂന്നാം മല്‍സരത്തിലെ പ്രതിയോഗികള്‍. അവരോടും കരുണ കാണിച്ചില്ല. ആദ്യ മൂന്ന് മല്‍സരത്തിലെ വിജയം വഴി സെമി ഉറപ്പാക്കിയ ശേഷമായിരുന്നു ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്താനായി ബംഗാളിനെ എതിരിട്ടത്. ആ മല്‍സരത്തിലും വ്യക്തമായ വിജയം. മിസോറാമിനെതിരായ സെമി കടുത്തതായിരുന്നു. ആദ്യ പകുതിയില്‍ നിറം മങ്ങിയിട്ടും രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങളെ പ്രയോജനപ്പെടുത്തി. പതിനാറ് ഗോളുകളാണ് കേരളത്തിന്റെ മുന്‍നിരക്കാര്‍ അടിച്് കൂട്ടിയത്. മിഥുന്‍ കാവല്‍നില്‍ക്കുന്ന വലയിലാവട്ടെ ഒരു തവണ മാത്രമാണ് പന്ത് പ്രവേശിച്ചതും. ഇത് വരെ നടന്ന മല്‍സരങ്ങളുടെ കരുത്ത് പരിശോധിച്ചാല്‍ കേരളത്തിന് ഇന്ന് ജയിക്കാം. കോച്ച് സതീവന്‍ ബാലന്‍ പറയുന്നത് ഈ കണക്കാണ്. ഓരോ മല്‍സരം കഴിയും തോറും കേരളം മെച്ചപ്പെട്ട് വരുന്നു. എല്ലാവരും ഗോളുകള്‍ നേടുന്നു. എല്ലാവരും തല ഉയര്‍ത്തി പ്രതിയോഗികളെ കരുത്തോടെ നേരിടുന്നു. ഈ തന്ത്രം പ്രായോഗികവല്‍ക്കരിച്ചാല്‍ കലാശത്തിലും കേരളത്തിന് ചിരിക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്. മുന്‍നിരയിലാണ് സതീവന്റെ കാര്യമായ പ്രതീക്ഷകള്‍. ജിതിനും അഫ്ദാലുമെല്ലാം അധ്വാനികളാണ്. പന്തിനായി അവര്‍ കഠിനമായ ശ്രമം നടത്താറുണ്ട്. മധ്യനിരയില്‍ നിന്ന് ഉറച്ച് പിന്തുണയും ലഭിക്കുന്നു. ഗോള്‍വല കാക്കുന്ന മിഥുന്‍ മിസോക്കെതിരായ പോരാട്ടത്തില്‍ മിന്നും ഫോമിലായിരുന്നു. കേരളം ഒരു ഗോള്‍ മാത്രമാണ് അഞ്ച് മല്‍സരങ്ങളില്‍ ആകെ വഴങ്ങിയത് എന്ന സത്യം പ്രതിരോധത്തിനുള്ള നല്ല മാര്‍ക്കാണ്. ദക്ഷിണ മേഖലാ മല്‍സരങ്ങളിലും ഇപ്പോള്‍ ഫൈനല്‍ റൗണ്ടിലും പ്രകടിപ്പിച്ച മികവ് ആവര്‍ത്തിച്ചാ

chandrika: