X

മിസോറാമിനെയും തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യമ്മാരായി കേരളം ഫൈനല്‍ റൗഡില്‍

കോഴിക്കോടുവെച്ച് ഇന്ന് നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വിജയം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം മിസോറാമിനെ തകര്‍ത്തത്. ഇതോടെ കേരളം ഗ്രൂപ്പ് ചാമ്പ്യമ്മാരായി ഫൈനല്‍ റൗഡില്‍ ഇടംനേടി. കേരളത്തിന് വേണ്ടി നരേഷ് ഭാഗ്യനാഥന്‍ ഇരട്ടഗോളുകള്‍ സ്വന്തമാക്കി. വിശാഖ് മോഹന്‍, ഗിഫ്റ്റി, നരേഷ് ഭാഗ്യനാഥന്‍ എന്നിവരാണ് മറ്റ് ഗോള്‍ വേട്ടക്കാര്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ച് മത്സരങ്ങളിലും കേരളം വിജയിച്ചാണ് ഗ്രൂപ്പ് ചാമ്പ്യമ്മാരായത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് കേരളത്തിന് 15 പോയിന്റണ്ട്. 12 പോയിന്റുമായി മിസോറാം രണ്ടാം സ്ഥാനത്തായിരുന്നു. കേരളത്തിന് കളി ജയിക്കാന്‍ സമനില മതിയായിരുന്നെങ്കിലും അഞ്ചുതവണയാണ് മിസോറാമിന്റെ വലകുലുക്കിയത്.

webdesk12: