X

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മുന്നോട്ടു പോകാനാവില്ല; രാജി പിന്‍വലിച്ച് ശരത് പവാര്‍

മുതിര്‍ന്ന നേതാവ് ശരത് പവാര്‍ എന്‍.സി.പി അധ്യക്ഷനായി തുടരും. വെള്ളിയാഴ്ച ശരത് പവാര്‍ രാജി പിന്‍വലിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന് പവാര്‍ പറഞ്ഞു.

നിങ്ങളുടെ സ്‌നേഹം ഞാന്‍ മനസിലാക്കുന്നു. രാജി പിന്‍വലിക്കണമെന്ന നിങ്ങളുടെ ആവശ്യത്തെ ബഹുമാനിക്കുന്നു. മുതിര്‍ന്ന നേതാക്കള്‍ പാസാക്കിയ പ്രമേയം മാനിച്ച് രാജി തീരുമാനം പിന്‍വലിക്കുകയാണെന്ന് ശരത് പവാര്‍ പറഞ്ഞു. നേരത്തെ രാജി തീരുമാനം പുനഃപരിശോധിക്കാന്‍ തനിക്ക് രണ്ട് ദിവസം നല്‍കണമെന്ന് പവാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാജി പിന്‍വലിക്കണമെന്ന് എന്‍.സി.പിയിലെ മുതിര്‍ന്ന നേതാക്കള്‍ പവാറിനോട് ആവശ്യപ്പെട്ടിരുന്നു.

മുംബൈയില്‍ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിതമായി ശരത് പവാര്‍ രാജിപ്രഖ്യാപനം നടത്തിയത്. എന്നാല്‍, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുന്നത് തുടരുമെന്നും പവാര്‍ പറഞ്ഞു. പുതിയ അധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. രാജ്യസഭയില്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടെന്നും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പവാര്‍ പറഞ്ഞിരുന്നു.

webdesk14: