X

ലോകത്ത് ഏറ്റവും വേഗതയുള്ള 5ജി ഇന്റര്‍നെറ്റ് സഊദിയില്‍; കുവൈത്ത് ആറാമത്

റിയാദ്: ലോകത്ത് 5ജി ഇന്റര്‍നെറ്റ് ഏറ്റവും വേഗത്തില്‍ കിട്ടുന്ന രാജ്യമായി സഊദി. കുവൈത്ത് ആറാമതാണ്. സെകന്റില്‍ 414.2 മെഗാബൈറ്റ് ആണ് സഊദിയുടെ 5ജി വേഗം. ദക്ഷിണ കൊറിയ (312.7), ആസ്‌ട്രേലിയ (215.7), തായ്‌വാന്‍ (210.5), കാനഡ (178.1), എന്നിവയാണ് രണ്ട് മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളിലുള്ളത്. കുവൈത്തിന് (171.5) മെഗാബൈറ്റ് വേഗതയാണുള്ളത്. കൂടാതെ സ്വി​റ്റ്​​സ​ര്‍​ല​ന്‍​ഡ് (150.7), ഹോ​​േ​ങ്കാ​ങ്​ (142.8), യു.​കെ (133.5), ജ​ര്‍​മ​നി (102) എ​ന്നി​വ​യാ​ണ്​ ആ​ദ്യ 10​ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ബ്രി​ട്ടീ​ഷ്​ ക​മ്ബ​നി​യാ​യ ‘ഒാ​പ​ണ്‍ സി​ഗ്​​ന​ല്‍’ പു​റ​ത്തു​വി​ട്ട​താ​ണ്​ റി​പ്പോ​ര്‍​ട്ട്.

4ജി​യെ​ക്കാ​ള്‍ നൂ​റു​മ​ട​ങ്ങ്​ വ​രെ ഡേ​റ്റ സ്​​പീ​ഡ്​ ന​ല്‍​കാ​ന്‍ 5ജി​ക്ക്​ സാ​ധി​ക്കും. കൂ​ടാ​തെ കൂ​ടു​ത​ല്‍ മൊ​ബി​ലി​റ്റി, ഡേ​റ്റ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വ്, കു​റ​ഞ്ഞ പ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ബാ​റ്റ​റി ലൈ​ഫ്​ തു​ട​ങ്ങി​യ​വ 5ജി​യു​ടെ മേ​ന്മ​യാ​ണ്.

5ജി​യു​ടെ ക​വ​റേ​ജ്, 4ജി -5​ജി ത​ല​മു​റ​യി​ലെ സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ളു​ടെ പൊ​തു​വാ​യ വേ​ഗം, 4ജി-5​ജി ഡൗ​ണ്‍​ലോ​ഡ്​ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ശ​രാ​ശ​രി 44.5 മെ​ഗാ​ബൈ​റ്റ്​ ഡൗ​ണ്‍​​ലോ​ഡ്​ സ്​​പീ​ഡു​മാ​യി കു​വൈ​ത്ത്​ പ​ത്താം സ്ഥാ​ന​ത്താ​ണ്. ഇൗ ​പ​ഠ​ന​ത്തി​ല്‍ സൗ​ദി ഒ​ന്നാ​മ​ത്​ ത​ന്നെ​യാ​ണ്.

 

web desk 1: