X

യാത്രക്കാരെ വീണ്ടും വലച്ച് സഊദി എയര്‍ലൈന്‍സ്

യാത്രക്കാരെ ദുരിതത്തിലാക്കി സഊദി എയര്‍ലൈന്‍സിന്റെ അവഗണന. ഇന്നലെ അര്‍ധരാത്രിയോടെ നെടുമ്പാശേരിയില്‍ നിന്നും കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് യാത്രക്കാരെ വലച്ചത്. വിമാനത്തില്‍ റിയാദിലെത്തിയ പലര്‍ക്കും യുഎസിലേക്കും കാനഡയിലേക്കും പോകുന്നതിനുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭിച്ചില്ല. ഇതോടെ 12 മണിക്കൂറിലേറെ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അധികൃതരോട് വിമാനത്തിന്റെ ക്രമീകരണം ചോദിച്ചുവെങ്കിലും മൗനമായിരുന്നു മറുപടിയെന്ന് യാത്രക്കാര്‍ പറയുന്നു.

ശനിയാഴ്ച രാത്രി 8.20ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനം നൂറിലേറെ യാത്രക്കാരെ ഇറക്കിയതിന് ശേഷമാണ് രാത്രി പന്ത്രണ്ട് മണിയോടെ റിയാദിലേക്ക് തിരിച്ചത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമായിരുന്നു 120 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക തകരാറാണെന്നായിരുന്നു അധികൃതര്‍ കാരണമായി പറഞ്ഞത്.

തുടര്‍ന്ന് അര്‍ധരാത്രിയോടെ കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു. ഇറക്കിവിട്ട യാത്രക്കാരുടെ തുടര്‍ യാത്ര സംബന്ധിച്ച് ഇതുവരെയും അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്തവരോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ചെയ്തു. പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ 4മണിവരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഇവര്‍ക്ക് ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറായത്.

webdesk13: