X
    Categories: gulfNews

സഊദിയില്‍ ഇന്ന് 843 പേര്‍ക്ക് കോവിഡ് രോഗമുക്തി

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 26 പേര്‍ മരിച്ചു. 843 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,329 ആയി. ആകെ മരണസംഖ്യ 4625ഉം രോഗമുക്തരുടെ ആകെ എണ്ണം 315636ഉം ആയി. 38,698 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധന നടത്തിയത്.

രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12068 പേരാണ്. ഇതില്‍ 1043 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 95 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. റിയാദ് 6, ജിദ്ദ 5, മക്ക 3, ത്വാഇഫ് 1, മുബറസ് 2, ഹാഇല്‍ 3, ഹഫര്‍ അല്‍ബാത്വിന്‍ 2, അബൂ അരീഷ് 1, സബ്യ 1, സാംത 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങള്‍ സംഭവിച്ചത്.

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 86. മദീന 46, ദമ്മാം 32, റിയാദ് 30, യാംബു 26, ഹുഫൂഫ് 18, ദഹ്‌റാന്‍ 18, ഹാഇല്‍ 16, ജിദ്ദ 14, അറാര്‍ 11, ഖമീസ് മുശൈത്ത് 10, ബല്‍ജുറഷി 9, ഖത്വീഫ് 9, ത്വാഇഫ് 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

web desk 1: