X
    Categories: gulfNews

സഊദിയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ്; ആറു മരണം

ജിദ്ദ: സഊദി അറേബ്യയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണം 267 ആയി. അതേസമയം ആറു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,81,348 ആയി. ഇതില്‍ 3,71,850 പേര്‍ക്കും രോഗം ഭേദമായിട്ടുണ്ട്. ആകെ മരണസംഖ്യ 6,551 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2947 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 538 പേരുടെ നില അതീവ ഗുരുതരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 164, കിഴക്കന്‍ പ്രവിശ്യ 66, മക്ക 48, വടക്കന്‍ അതിര്‍ത്തി മേഖല 30, മദീന 29, അല്‍ ഖസീം 15, ഹാഇല്‍ 10, അസീര്‍ 7, അല്‍ജൗഫ് 7, ജീസാന്‍ 7, നജ്‌റാന്‍ 3, തബൂക്ക് 2,

 

web desk 1: