X
    Categories: gulfNews

തൊഴിലാളികള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് സൗദിയില്‍ പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍

റിയാദ്: വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന സമ്പൂര്‍ണ തൊഴില്‍ പരിഷ്‌കാരങ്ങള്‍ സൗദിയില്‍ പ്രാബല്യത്തില്‍ വന്നു. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് നിലവിലെ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് ഞായറാഴ്ച മുതല്‍ നടപ്പാകുന്നത്.

സ്‌പോണ്‍സറുടെ അനുമതി കൂടാതെ തൊഴില്‍ സ്ഥാപന മാറ്റം (സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം), അവധിക്ക് നാട്ടില്‍ പോകല്‍ (റീഎന്‍ട്രി വിസ നേടല്‍), ജോലി അവസാനിപ്പിച്ചും വിസ റദ്ദാക്കിയും നാട്ടിലേക്ക് മടങ്ങല്‍ (ഫൈനല്‍ എക്‌സിറ്റ്) എന്നീ സ്വാതന്ത്ര്യങ്ങളാണ് പുതിയ വ്യവസ്ഥയിലൂടെ വിദേശ തൊഴിലാളിക്ക് ലഭിക്കുന്നത്.

കരാര്‍ കാലാവധി അവസാനിച്ചാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്കും ജോലിയിലേക്കും മാറാന്‍ കഴിയും. അതുപോലെ തൊഴിലുടമയുടെ അനുമതി തേടാതെ തന്നെ റീഎന്‍ട്രി വിസ നേടി അവധിക്ക് നാട്ടില്‍ പോകാനും മറ്റെന്തെങ്കിലും കാരണത്താല്‍ സൗദിക്ക് പുറത്തുപോകാനും കഴിയും. കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് സ്വന്തം ഇഷ്ടപ്രകാരം വിസ റദ്ദാക്കി ഫൈനല്‍ എക്‌സിറ്റ് വിസ നേടി സ്വദേശത്തേക്ക് മടങ്ങാനും പുതിയ നിയമപ്രകാരം സാധിക്കും. ഓണ്‍ലൈന്‍ (ഡിജിറ്റല്‍) സര്‍വീസിലൂടെയാണ് ഇതെല്ലാം നടക്കുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: