X
    Categories: CultureNewsViews

യുവജന യാത്രാ നായകനെ നേരിൽ കാണാൻ സൗദി പൗരൻ പാണക്കാട്ടെത്തി

മലപ്പുറം: വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യമുയർത്തി നവകേരളം കെട്ടിപടുക്കാൻ, 600 കി.മീ. കാൽനടയായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളെ നേരിൽ കാണാൻ സൗദി പൗരനും വ്യവസായിയുമായ ബൽ ഖാസിം ഇബ്റാഹീം അൽ അംരി പാണക്കാട്ടെത്തി. ജിദ്ദയിൽ അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന കരുവാരകുണ്ട് പുൽവെട്ട സ്വദേശിയായ നാണത്ത് നൗശാദലിയിൽ നിന്നാണ് അദ്ദേഹം കേരളത്തിലെ മത രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കിയത്. യുവജന യാത്രയെക്കുറിച്ചറിഞ്ഞ് പരിപാടികൾ നിരന്തരം വീക്ഷിച്ച അദ്ദേഹം മുനവ്വറലി തങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. യമനിലെ സയ്യിദ് കുടുംബത്തിലെ ഹദർ മൗതിൽ നിന്നെത്തിയ പ്രവാചക കുടുംബ പരമ്പരയിൽ പെട്ടയാളാണ് തങ്ങൾ എന്ന് അറിഞ്ഞതോടെ വേഗത്തിൽ തന്നെ യാത്ര ക്രമീകരിച്ച് കേരളത്തിലെത്തുകയായിരുന്നു.
പാണക്കാടെത്തിയ അദ്ദേഹം ശിഹാബ് തങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും തങ്ങളുടെ ശേഖരങ്ങൾ കൗതുകത്തോടെ നോക്കി കാണുകയും ചെയ്തു. യുവജന യാത്ര ഉപഹാരമായി പുറത്തിറക്കിയ ദിലീഡർ എന്ന പുസ്തകം തങ്ങളുടെ കയ്യൊപ്പോടെ സ്വീകരിക്കുകയും ചെയതു. പി. ശൗകതലി, എൻ.ഉണ്ണീൻ കുട്ടി, ഡോ.സൈനുൽ ആബിദീൻ ഹുദവി എന്നിവർ സംബന്ധിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: