X
    Categories: gulfNews

ഇനി വിദേശത്ത് രാജ്യത്ത് നിന്ന് എത്തുന്നവര്‍ക്കും ഉംറ ചെയ്യാം; മൂന്നാംഘട്ടം ആരംഭിച്ചു

റിയാദ്: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ചു. ഇന്ന് രാവിലെയാണ് മൂന്നാംഘട്ട ഉംറ ആരംഭിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് കൂടി അനുമതി നല്‍കുന്ന ഈ ഘട്ടത്തില്‍ മൊത്തം തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം കൂടും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടത്.

ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ രാജ്യത്തിനകത്തുള്ള സ്വദേശികളും വിദേശികളുമായവര്‍ക്കായിരുന്നു ഉംറക്ക് അവസരം നല്‍കിയിരുന്നത്. മൂന്നാംഘട്ടത്തില്‍ പ്രതിദിനം 20,000 പേര്‍ക്ക് ഉംറ ചെയ്യാനും 60,000 പേര്‍ക്ക് നമസ്‌കരിക്കാനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്.

തീര്‍ഥാടകരുടെയും നമസ്‌കരിക്കാനെത്തുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് ആവശ്യമായ ഒരുക്കങ്ങള്‍ ഇരുഹറം കാര്യാലയങ്ങളും പൂര്‍ത്തിയാക്കിട്ടുണ്ട്. മൂന്നാംഘട്ടം ആരംഭിച്ച ഞായറാഴ്ച സുബ്ഹി നമസ്‌കാരത്തിന് നിശ്ചിത എണ്ണമനുസരിച്ചാണ് തീര്‍ഥാടകരെയും നമസ്‌കരിക്കാനെത്തിയവരെയും ഹറമിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.

web desk 1: