X
    Categories: gulfNews

സഊദി ഫലസ്തീന്റെ അവകാശങ്ങള്‍ക്കൊപ്പം; നിലപാട് വ്യക്തമാക്കി സല്‍മാന്‍ രാജാവ്

 

റിയാദ്: സഊദി അറേബ്യ എന്നും ഫലസ്തീന്റെ അവകാശങ്ങള്‍ക്കൊപ്പമാണെന്ന് സല്‍മാന്‍ രാജാവ്. ജറൂസലേം ആസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ എന്ന രാഷ്ട്രം ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ സഊദി തുടരും. പശ്ചിമേഷ്യയില്‍ സമാധാനത്തിന് നടത്തുന്ന എല്ലാ ശ്രമങ്ങളെയും സഊദി പിന്തുണക്കുമെന്നും സല്‍മാന്‍ രാജാവ് അറിയിച്ചു.

1981 മുതല്‍ സഊദി അറേബ്യ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാന പദ്ധതികള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ജറൂസലേം ആസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ അടക്കമുള്ള ഫലസ്തീനികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തും. ആ നിലക്ക് അറബ്, ഇസ്രയേല്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്ന അടിസ്ഥാന തത്വങ്ങള്‍ അറബ് സമാധാന പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്.

മധ്യ പൗരസ്ത്യ ദേശത്ത് സമാധാനമുണ്ടാക്കാന്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സഊദി അറേബ്യ പിന്തുണക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു.

web desk 1: