X

സായിദ് ചാരിറ്റി മാരത്തൺ കേരള പതിപ്പിന് കോഴിക്കോട് വേദിയാകും

യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം നടത്തുന്ന ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തണിന്റെ 2023 പതിപ്പ് കേരളത്തിൽ നടത്തുവാൻ ധാരണയായി.ഡിസംബറില്‍ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിക്ക് കോഴിക്കോട് വേദിയാകും.യു.എ.ഇ, ഈജിപ്റ്റ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടന്നിട്ടുള്ള മാരത്തൺ ആദ്യമായാണ് ഇന്ത്യയിൽ നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ജൂലൈ 5 ന് ചേർന്ന ഉന്നതതലയോഗം പരിപാടിയുടെ ആതിഥേയ നഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തിരുന്നു. മറൈൻ ഗ്രൗണ്ട് പ്രധാന വേദിയാക്കി മാനാഞ്ചിറ വഴിയുള്ള 5 കിലോമീറ്റർ റോഡ് ആണ് ചാരിറ്റി റണ്ണിനുള്ള റൂട്ട് ആയി ആസൂത്രണം ചെയ്തിരിക്കുന്നത്. 18 വയസ്സ് പൂര്‍ത്തിയായ 20000 ത്തോളം പേരെയാണ് പങ്കെടുപ്പിക്കാൻ ലക്ഷ്യമിടുന്നത്.

webdesk15: