X
    Categories: indiaNews

നെക്സ്റ്റ് പരീക്ഷ: കോച്ചിംഗ് കേന്ദ്രങ്ങള്‍ക്ക് ചാകര ഒരുക്കി മോദി സര്‍ക്കാര്‍

എം.ബി.ബി.എസ് പരീക്ഷക്ക് നെക്സ്റ്റ് എന്ന പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. നാലര വര്‍ഷം കോച്ചിങ് പൂര്‍ത്തിയാക്കി പരീക്ഷ വിജയിച്ചാലും നെക്സ്റ്റ് പരീക്ഷ പാസാകണമെന്ന പുതിയ നിബന്ധനയാണ് അടുത്ത വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ശക്തമായി എതിര്‍ക്കുന്ന പുതിയ സംവിധാനം സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ പണം കണ്ടാണെന്നാണ് ആരോപണം.

സാധാരണയായി നാലര വര്‍ഷത്തെ പഠനം കഴിഞ്ഞാല്‍ ആശുപത്രികളില്‍ പ്രായോഗിക പരിജ്ഞാനമാണ് ഉള്ളതെന്നിരിക്കെ ഡോക്ടറാകാന്‍ ഇനി നെക്സ്റ്റ് പരീക്ഷ പാസാകണമെന്ന നിബന്ധനയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇതോടെ 2019 മുതലുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കോച്ചിംഗ് കേന്ദ്രങ്ങളില്‍ ചേരുകയാണ്. ആറുമാസത്തെ ഓണ്‍ലൈന്‍ ക്ലാസിന് 50,000 രൂപയാണ് ഈ കേന്ദ്രങ്ങള്‍ ഈടാക്കുന്നത്. ഉത്തരേന്ത്യയിലെ ബി.ജെ.പി അനുകൂല കേന്ദ്രങ്ങളാണ് ഇവയ്ക്ക് പിന്നിലെന്നാണ് ആരോപണം.

 

webdesk11: