X
    Categories: MoreViews

‘ഇങ്ങനെയുള്ള നിഷ്‌കളങ്കരില്‍ നിഷ്‌കളങ്കരായ നിരവധി മനുഷ്യരാണ് നമ്മുടെ പാര്‍ട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും പ്രവര്‍ത്തിച്ചും ജീവിച്ചത്.അവരുടെ മനസ്സിന്റെ നൈര്‍മല്യത കാലപ്രവാഹത്തിനിടയില്‍ പുതിയ തലമുറക്ക് നഷ്ട്ടപ്പെട്ട് പോകരുത്’; മുനവ്വറലി തങ്ങള്‍

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ഇത് കൊണ്ടോട്ടി ഒഴുകൂരിലെ ഉണ്ണിമൊയ്തീന്‍ ഹാജി.ഏകദേശം അന്‍പതോളം വര്‍ഷമായി ഇദ്ദേഹം പാണക്കാട്ടെ സ്ഥിര സന്ദര്‍ശകനും മുസ്ലിം ലീഗിന്റെ കാരണവരുമാണ്.വലിയുപ്പ പൂക്കോയ തങ്ങളുടെ കാലം തൊട്ടേയുള്ള ദിന ശീലമത്രെ അത്.പച്ച ഷര്‍ട്ട് മാത്രം ധരിക്കുന്ന ഇദ്ദേഹം നാട്ടുകാര്‍ക്കൊക്കെയും ‘ലീഗ് കാക്ക’യാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ കണ്ടിട്ട്.അന്വേഷിച്ചപ്പോഴാണ് അസുഖബാധിതനായി വീട്ടിലാണെന്ന് അറിയുന്നത്. ഇന്നലെ ഒഴുകൂരിലെ ലീഗ് ഓഫിസ് ഉദ്ഘാടനത്തിനു ശേഷം അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടു.അത്യധികം സന്തോഷത്തോടെ വികാര നിര്‍ഭരനായി അദ്ദേഹം പറഞ്ഞ ഏക ദുഃഖം അസുഖം കാരണം പണക്കാട്ടേക്ക് വരാന്‍ കഴിയുന്നില്ല എന്നതായിരുന്നു.’നിങ്ങളെയൊക്കെകാണണം’.കെട്ടിപിടിച്ചു ഉമ്മ വെക്കണം’ഇതൊക്കെയാണ് എന്റെ ആഗ്രഹങ്ങള്‍’.കഴിഞ്ഞ മാസം എളാപ്പ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടപ്പോഴാണ് ഒടുവില്‍ ആ ആഗ്രഹം സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇങ്ങനെയുള്ള നിഷ്‌കളങ്കരില്‍ നിഷ്‌കളങ്കരായ നിരവധി മനുഷ്യരാണ് നമ്മുടെ പാര്‍ട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും പ്രവര്‍ത്തിച്ചും ജീവിച്ചത്.അവരുടെ മനസ്സിന്റെ നൈര്‍മല്യത കാലപ്രവാഹത്തിനിടയില്‍ പുതിയ തലമുറക്ക് നഷ്ട്ടപ്പെട്ട് പോകരുത്.ഗ്രാമ ഗ്രാമാന്തരങ്ങള്‍ തോറും നടന്നും അക്ഷീണം പ്രവര്‍ത്തിച്ചും ഇദ്ദേഹത്തെപ്പോലുള്ള നിഷ്‌കാമ കര്‍മികളായ മനുഷ്യരുണ്ടാക്കിയതാണ് മുസ്ലിം ലീഗ് പാര്‍ട്ടി.മുന്നോട്ടുള്ള യാത്രകളില്‍ വഴി വിളക്കായി അവരുടെ ജീവിതങ്ങള്‍ നമുക്ക് പ്രകാശമായി മാറട്ടെ.

chandrika: