X
    Categories: indiaNews

ഇനി ‘സ്ഥിര നിക്ഷേപം’ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം; മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതിയുമായി എസ്ബിഐ

ഡല്‍ഹി: പണലഭ്യത ഉറപ്പുവരുത്താന്‍ മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതിയുമായി എസ്ബിഐ. സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാന്‍ കഴിയുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത.

സാധാരണ നിലയില്‍ സ്ഥിരം നിക്ഷേപമാണെങ്കില്‍ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ മാത്രമേ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ മള്‍ട്ടി ഓപ്ഷന്‍ ഡെപ്പോസിറ്റ് പദ്ധതി തെരഞ്ഞെടുക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം.

10,000 രൂപയാണ് ഈ പദ്ധതി തുടങ്ങാനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ആയിരത്തിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. ടേം ഡെപ്പോസിറ്റിന്റെ അതേ പലിശ ലഭിക്കും. കുറഞ്ഞ നിക്ഷേപ പരിധി അഞ്ച് വര്‍ഷമാണ്. കൂടിയത് അഞ്ച് വര്‍ഷം വരെ.

web desk 3: