X

എസ്ബിഐ ഭവന വായ്പാനിരക്ക് കുറച്ചു; വിശദാംശങ്ങള്‍ ഇങ്ങനെ

ഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവനവായ്പയുടെ പലിശനിരക്ക് കുറച്ചു. വിവിധ പ്ലാനുകള്‍ക്ക് 6.70 ശതമാനം മുതല്‍ ആരംഭിക്കുന്ന പലിശനിരക്കാണ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്. പലിശനിരക്കില്‍ 70 ബേസിക് പോയന്റ് വരെയാണ് കുറവ് വരുത്തിയത്. മാര്‍ച്ച് 31 വരെ പരിമിതമായ സമയത്തേയ്ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.

നിലവില്‍ ഭവനവായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഇല്ല. അടുത്തിടെയാണ് ബാങ്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയത്. സിബില്‍ സ്‌കോര്‍ അനുസരിച്ചാണ് ഇടപാടുകാരന് പലിശനിരക്കില്‍ ഇളവ് അനുവദിക്കുക. വായ്പാ തിരിച്ചടവില്‍ മുടക്കം വരുത്താത്തവര്‍ക്ക് പലിശനിരക്കില്‍ ഇളവ് നല്‍കുന്നത് ഗുണം ചെയ്യുമെന്നാണ് എസ്ബിഐയുടെ കണക്കുകൂട്ടല്‍.

75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.70 ശതമാനം മുതലാണ് പലിശനിരക്ക് ആരംഭിക്കുക.75ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനം മുതലാണ് പലിശനിരക്ക്.

 

web desk 3: