X

നിങ്ങളുടെ പണത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: വാട്‌സാപ്പിനോട് സുപ്രീംകോടതി

ഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്കിനോടും വാട്‌സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ പണത്തേക്കാള്‍ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജിയില്‍ ഇരു കമ്പനികള്‍ക്കും കോടതി നോട്ടിസ് അയച്ചു.

വാട്‌സാപ് കൊണ്ടുവന്ന സ്വകാര്യതാ നയം ഇന്ത്യയില്‍ നടപ്പാക്കരുതെന്നും യൂറോപ്യന്‍ മേഖലയില്‍ നടപ്പാക്കിയ നയം ഇന്ത്യയിലും കൊണ്ടുവരാന്‍ അവരോട് ആവശ്യപ്പെടണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. സ്വകാര്യതാ നയം വാട്‌സാപ് നടപ്പിലാക്കുമെന്ന് അറിയച്ചതിന് പിന്നാലെ നിരവധി പേരായിരുന്നു വാട്‌സാപ്പ് ഉപേക്ഷിച്ച് ടെലഗ്രാം പോലെയുള്ള മറ്റ് ആപ്പുകളിലേക്ക് മാറിയത്. ആളുകളുടെ കൊഴിഞ്ഞുപോക്ക് വലിയ രീതിയില്‍ ബാധിച്ചതോടെ സ്വകാര്യനയം നടപ്പിലാക്കില്ലെന്ന് വാട്‌സാപ് അറിയിച്ചിരുന്നു.

 

web desk 3: